2021, മാർച്ച് 16, ചൊവ്വാഴ്ച

6 സുപ്രധാന കാര്യങ്ങൾ മാർച്ച് 31ന് മുമ്പ് ചെയ്ത് തീർക്കണംനടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ചെയ്തു തീർക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.മാർച്ച് 31 ന്‌ മുമ്പായി നിങ്ങള് ചില സാമ്പത്തിക ചുമതലകൾ പൂർത്തിയക്കേണ്ടതുണ്ട്.

അവ ഏതാെക്കെയാണെന്ന് നോക്കാം

1.പുതുക്കിയ ആദായ നികുതി റിട്ടേൺ സമർപ്പിക്കൽ


2020-2021 സാമ്പത്തിക വർഷത്തിൽ പുതുക്കിയ അല്ലെങ്കിൽ കാല താമസം വരുത്തിയ ആദായ നികുതി റിട്ടേൺ (ഐ ടി ആർ)ഫയൽ ചെയ്യാത്തവർ മാർച്ചിന് മുമ്പ് ചെയ്തിരിക്കണം. നികുതി റിട്ടേണുകൾ അതിന്റെ പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പു നിങ്ങളുടെ മൊബൈലിലേക്കോ മൈലിലോ അയക്കുന്നതാണ്.

2.ആധാർ പാൻ ലിങ്ക് ചെയ്യുക

മെയ് 31ന് മുമ്പ് ചെയ്തു   തീർക്കേണ്ട മറ്റൊരു കാര്യം ആധാർ പാൻ ലിങ്കിംഗ് ആണ്.പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയ പരിധി നേരത്തെ ജൂൺ 30 ആയിരുന്നു.സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഇത് 2021 മാർച്ച് 31ലേക്ക് നീട്ടി.ഇതിനുള്ളിൽ പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തന രഹിതമാകും.പാൻ ആധാർ ലിങ്കിംഗ് വിജയകരമാവണമെങ്കിൽ പാൻ കാർഡിലെയും ആദാറിലെയും പേര് ജനന തിയ്യതി പോലുള്ളവ സമാനമായിരിക്കണം

3. ഫോം 12  ബി സമർപ്പിക്കുക.

നടപ്പു സാമ്പത്തിക വർഷത്തിൽ പുതിയ ജോലിക്കായി ചേർന്നിട്ടുണ്ടെങ്കിൽ ഫോം 12 ബി സമർപ്പിക്കണം.ഫോം 12 ബി ഉപയോഗിച്ച് വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകുക.ഇങ്ങനെ ചെയ്താൽ മാർച്ച് 31ന് മുമ്പായി ഫോം 12 ബിയിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ സ്ഥാപനത്തിന് കൃത്യമായ ടി ‌‍ഡി എസ് കുറക്കാൻ സാധിക്കും.

4.നികുതി ലാഭിക്കാൻ ഉള്ള നിക്ഷേപങ്ങൾ നടത്തുക.

ആദായ നികുതി കിഴിവ് ക്ലൈം ചെയ്യാൻ നിങ്ങളുടെ എല്ലാ നികുതി ലാഭിക്കൽ നിക്ഷേപങ്ങളും മാർച്ച് 31ന് മുമ്പ് ചെയ്യേണ്ടതുണ്ട്.സാധാരണ ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ തന്നെ നികുതി ആസൂത്രണം ചെയ്യുന്നതാണ് നല്ലത്.കാരണം,അവസാന നിമിഷത്തിൽ തിടുക്കപ്പെട്ട് തീരുമാനങ്ങൾ  എടുക്കുന്നത് ചിലപ്പോൾ പിഴവുകൾ ഉണ്ടാകാൻ കാരണമായേക്കും.എന്നാലും തുടക്കത്തിൽ നിക്ഷേപം നടത്താത്തവർ നടത്തിയിരിക്കണം.

5.അക്കൗണ്ടുകൾ ആക്റ്റീവ് ആയി നില നിർത്തുക.

നിങ്ങൾക്ക് പി പി എഫ്,എൻ പി എസ്പ്പോലുള്ള നികുതി ലാഭിക്കൽ നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അത് ഇപ്പോഴും ആക്റ്റീവ് ആണോ എന്ന് ഉറപ്പു വരുത്തുക.അല്ലെങ്കിൽ അത് ആക്റ്റീവ് ആയി നില നിർത്തുന്നതിന് ഒരു വാർഷിക സംഭാവന നൽകേണ്ടതുണ്ട്.ഉദാഹരണത്തിന് നിങ്ങളുടെ പി പി എഫ്‌ അക്കൗണ്ട് ആക്റ്റീവ് ആയി തുടരുന്നതിന് 500 രൂപയെങ്കിലും നിക്ഷേപിക്കണം.

6.അഡ്വാൻസ് ടാക്സ് അടക്കുക.

ആദായ നികുതി നിയമ പ്രകാരം പ്രൊഫഷനൽ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ ഒഴികെ 10000 രൂപയിൽ കൂടുതൽ വരുമാനമുള്ള ഒരാൾ 4 തവണകളായി അഡ്വാൻസ് ടാക്സ് അടക്കാൻ ബാധ്യസ്ഥനാണ്.ജൂലായ് 15,സെപ്റ്റംബർ 15,ഡിസംബർ 15,മാർച്ച്15,എന്നിങ്ങനെയാണ് ഇതിന്റെ കാലയളവ് .സമയ പരിമിധിയിലോ അതിന് മുമ്പോ നികുതി അടച്ചില്ലെങ്കിൽ നികുതി ധായകന് ഒരു മാസം ഒരു ശതമാനം പലിശയും തവണകളായി മാറ്റിവയ്ക്കുന്ന തിന് പ്രതിമാസം ഒരു ശതമാനം പലിശയും ഈടാക്കും.അഡ്വാൻസ് ടാക്സ് ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയ്യതി  മാർച്ച് 15 ആണെങ്കിലും മാർച്ച് 31 വരെ ഇതിന് സമയമുണ്ട്.