2021, മാർച്ച് 16, ചൊവ്വാഴ്ച

പുതിയ വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസെൻസിനും ആധാർ നിർബന്ധം:പുതിയ മാറ്റങ്ങൾ



വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ആധാർ കാർഡ് നിർബന്ധമാണ്.പുതിയ വാഹനങ്ങൾക്ക് രെജിസ്ട്രേഷൻ പരിശോധന ഒഴിവാക്കുന്നു.പുതിയ വാഹനം വാങ്ങി ഷോറൂമിൽ നിന്ന് പുറത്തിറക്കുമ്പോൾ തന്നെ രെജിസ്ട്രേഷൻ നമ്പറും ലഭിക്കും അതിന് വേണ്ടി ഇനി നീണ്ട കാത്തിരിപ്പ് വേണ്ട.ഫാൻസി നമ്പർ ബുക്ക്‌ ചെയ്യുന്നവർക്കാണ് താത്കാലിക രെജിസ്ട്രേഷൻ.

ആധാർ കാർഡ് നിർബന്ദമാകുന്ന സേവനങ്ങൾ

  • പുതിയ വാഹനങ്ങളുടെ രെജിസ്ട്രേഷൻ
  • ഡ്രൈവിങ് ലൈസെൻസ്
  • ലേർണർസ് ലൈസെൻസ്
  • ഡ്രൈവിംഗ് ലൈസെൻസ് പുതുക്കൽ
  • വാഹന രെജിസ്ട്രേഷൻ സിർട്ടിഫിക്കറ്റ്
  • അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസെൻസ്

തുടങ്ങി 18ഓളം സേവനങ്ങൾക്ക് ആധാർ കാർഡ് നിർബന്തമാകും.ഡിജിറ്റൽ പകർപ്പ് ഉപയോഗിക്കാം.

ഇതുവരെ ഡ്രൈവിംഗ് ലൈസെൻസിനും രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും അപേക്ഷിക്കുമ്പോൾ ഫോട്ടോ ഒട്ടിച്ച അംഗീകൃത ഐ ഡി കാർഡുകൾ മതിയായിരുന്നു.എന്നാൽ കേന്ദ്ര ഗതാഗത മന്ത്രാലയം ഈ നിയമം മാറ്റി.

രെജിസ്ട്രേഷൻ സിർട്ടിഫിക്കറ്റ് വിവരങ്ങൾ :

വാഹന വായ്പ പൂർണ്ണമായി അടച്ചു തീർന്നാൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ചേർത്തുന്നതിന് പകരം ഡിജിറ്റൽ ആയി ചേർക്കും.കുടിശിക ഓൺലൈനിൽ പരിശോധിക്കാം. വാഹനം കയ്മാറുമ്പോൾ കൊടുക്കുന്ന വ്യക്തി ആർ സി ബുക്കിൽ നേരിട്ട് ഹാജരാകേണ്ടതില്ല.വാങ്ങുന്നയാൾക്ക് ഡയറക്റ്റ് കൈ മാറാം.പുതിയതിനൊപ്പം പഴയതും സൂക്ഷിക്കാം.

0 comments: