2021, മാർച്ച് 16, ചൊവ്വാഴ്ച

ബി ഇ, ബി ടെക് കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് പന്ത്രണ്ടാം ക്ലാസ്സുകളിലെ ഗണിതവും ഭൗതിക ശാസ്ത്രവും ഓപ്ഷനലാക്കി

                                   

ഡൽഹി :അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE) 2021-22 അധ്യയന വർഷങ്ങളിൽ ബി ഇ, ബി-ടെക് കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് പന്ത്രണ്ടാം ക്ലാസിലെ ഗണിതവും ഭൗതികശാസ്ത്രവും ഓപ്ഷണൽ ആക്കി. പന്ത്രണ്ടാം ക്ലാസുകളിലെ കണക്കും ഭൗതിക ശാസ്ത്രവിഷയങ്ങളും നിലവിൽ എൻജിനീയറിങ്,ടെക്നോളജി എന്നിവയിലെ  ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നിർബന്ധമാണ്.എ ഐ സി ടി ഇ 2021-22 ലെ യു ജി പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡത്തിൽ ആണ് മാറ്റം വരുത്തിയത്.

2021-22ലെ യു ജി പ്രവേശനത്തിനായി ഇനി പറയുന്ന മൂന്ന് വിഷയങ്ങളിൽ ഏതെങ്കിലും10,+2 വിജയിക്കണം.

 ഫിസിക്സ്/ മാത്തമാറ്റിക്സ്/ കെമിസ്ട്രി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ ബയോളജി/ ഇൻഫർമാറ്റിക്സ് പ്രാക്ടീസ്/ ബയോടെക്നോളജി/ ടെക്നിക്കൽ വൊക്കേഷണൽ സബ്ജക്ട്/ അഗ്രികൾച്ചർ/ എൻജിനീയറിങ് ഗ്രാഫിക്സ്/ ബിസിനസ് സ്റ്റഡീസ്/ എന്റർ പ്രണർഷിപ്. മുകളിൽ പറഞ്ഞ വിഷയങ്ങളിൽ 45% മാർക്കും,റിസർവ്ഡ് കാറ്റഗറി വിദ്യാർഥികൾക്ക് 40% മാർക്കും ഉണ്ടായിരിക്കണം.എല്ലാ എൻജിനീയറിങ് ബിരുദങ്ങൾക്കും ഗണിതശാസ്ത്രം ഒരു അടിത്തറയാണെന്ന് പറഞ്ഞ അക്കാദമിക വിദഗ്ധരുടെ കടുത്ത വിമർശനത്തെ തുടർന്നാണ് ഈ നീക്കം.

 വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രം, ഭൗതികശാസ്ത്രം,എൻജിനീയറിങ്, ഡ്രോയിങ് പോലുള്ള അനുയോജ്യമായ ബ്രിഡ്ജ് കോഴ്സുകൾ പ്രോഗ്രാമിന്റെ പഠന ഫലങ്ങൾ നേടുന്നതിന് സർവ്വകലാശാലകൾ വാഗ്ദാനം ചെയ്യുന്നതാണ്.

0 comments: