കൊവിഡ് കാലത്ത് വൻ പ്രചാരണം ലഭിച്ച ഒരു പ്ലാറ്റ്ഫോമാണ് നെറ്റ് ഫ്ലിക്സ്. ഒടിടി കാലത്ത് ചുരുക്കം ചിലർ മാത്രമേ ഇത് ഉപയോഗിക്കാത്തത് ഉള്ളൂ. പക്ഷേ കാണുന്നതിൽ പകുതിയിലേറെയും ആളുകൾ സ്വന്തമായുള്ള അക്കൗണ്ടിൽനിന്ന് അല്ല കാണുന്നതെന്നാണ് സത്യം. ഇങ്ങനെയുള്ളവർക്ക് നിരാശപ്പെടുത്തുന്ന പുതിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
പാസ്സ്‌വേർഡ് ഷെയർ ചെയ്തിട്ടുള്ള ഉപയോഗം നെറ്റ്ഫ്ലിക്സ് നിർത്താൻ പോകുന്നു. "ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങൾ അല്ലെങ്കിൽ, ഇനിയും നെറ്റ്ഫ്ലിക്സ് കാണാൻ സ്വന്തമായി ഒരു അക്കൗണ്ട് ആവശ്യമാണ്" ഇങ്ങനെയാവും മറ്റൊരാളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഉള്ള മെസ്സേജ്. അംഗീകൃത അക്കൗണ്ടുകളിൽ നിന്ന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനുള്ള നടപടിയാണിത്. ഏതാനും അക്കൗണ്ടുകളിൽ മാത്രമാണ് ഇപ്പോൾ മാറ്റം ഉള്ളത്. പിന്നീട് ഘട്ടംഘട്ടമായി എല്ലാവരിലേക്കും ഈ മെസ്സേജ് എത്തുന്നതാണ്. ഉപഭോക്താക്കൾ സ്വന്തം അക്കൗണ്ട് ആണെന്ന് തെളിയിക്കാൻ ടെക്സ്റ്റ് മെസ്സേജ് ആയോ മെയിൽ ആയോ ഒരു കോഡ് ലഭിക്കുന്നതാണ്.
ഫെബ്രുവരിയിൽ നടത്തിയ പഠനത്തിൽ72 ശതമാനം ആളുകളും തങ്ങളുടെ അക്കൗണ്ട് ഷെയർ ചെയ്യുന്നത് കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. അമേരിക്ക ഉപയോഗിക്കുന്നവരിൽ 40 ശതമാനവും ഷെയർ ചെയ്താണ് കാണുന്നതെന്ന് സർവ്വേയിൽ കണ്ടെത്തി. ചെറിയ വീഡിയോകൾ കാണാനും കാണുന്നത് സ്വിപ്പ് ചെയ്യുന്നതിനും കഴിയുന്ന വീഡിയോ ഫോർമാറ്റ് നെറ്റ്ഫ്ലിക്സ് കുറച്ചുമുമ്പ് തുടങ്ങിയിരുന്നു. നിലവിൽ ഐഫോൺ ഉപഭോക്താക്കൾക്കാണ് ഈ ഓപ്ഷനുകൾ ഉള്ളത്. ഫാസ്റ്റ് ലാഫ്‌സ് എന്ന പേരിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ ഫീച്ചർ ലഭിക്കുക. ഇന്ത്യൻ ഉപഭോക്താക്കൾക്കായി നിരവധി സിനിമകളും സീരീസുകളും ആണ് നെറ്റ്ഫ്ലിക്സിൽ എത്തുന്നത്.13 സിനിമകളും15 സീരീസുകളും അടക്കം 41 ടൈറ്റിലുകൾ ആണ് കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
0 comments: