2021, മാർച്ച് 16, ചൊവ്വാഴ്ച

പുതിയ സാമ്പത്തിക വർഷം ഒട്ടേറെ മാറ്റങ്ങൾഓരോ സാമ്പത്തികവർഷങ്ങളിലും ഒട്ടേറെ മാറ്റങ്ങൾ ധനകാര്യ ഇടപാടകളിലും പല ഡെഡ് ലൈനുകളിലും വരാറുണ്ട്.ഇത്തവണയും വ്യത്യാസംഒന്നുമില്ല.

 മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഇ പി എഫ് നിക്ഷേപത്തിന് നികുതി

2021 ഏപ്രിൽ 1 മുതൽ പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് പലിശ നൽകേണ്ടി വരും. പി എഫിലേക്കുള്ള ജീവനക്കാരുടെ സംഭാവന ക്കാണ് നികുതി ഇൗടാക്കുക.നികുതി ലഭിക്കുന്നതിന് വേണ്ടി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് ഉയർന്ന തുക സംഭാവന ചെയ്യുന്ന ഉയർന്ന വരുമാനക്കാർക്ക് നികുതി ചുമത്തുക എന്ന ഉദ്ദേഷത്തോടെയാണ് ഇൗ മാറ്റം കൊണ്ട് വന്നിരിക്കുന്നത്.പ്രതിവർഷം രണ്ടര ലക്ഷത്തിന്റെ കൂടുതൽ ഉള്ളവർക്കാണ് നികുതി.അത് കൊണ്ട് തന്നെ സാധാരണക്കാരെ ഇത് ബാധിക്കില്ല.

75 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് നികുതി റിട്ടേൺ വേണ്ട

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ 75 വയസ്സിൽ കൂടുതൽ ഉള്ളവർക്ക് ആദായ നികുതി റിട്ടേൺ വേണ്ടെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്.  2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.ഒരേ ബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ നിന്ന് പലിശയും പെൻഷൻ വരുമാനവും നേടുന്ന 75 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കും പലിശ വരുമാനം മാത്രമുള്ള വ്യക്തികൾക്കും ഇനി ഐ ടി ആർ സമർപ്പിക്കേണ്ട.നികുതി ഇളവിന്റെ പ്രയോജനം ലഭിക്കാൻ സ്ഥിര നിക്ഷേപവും അതേ ബാങ്കിൽ തന്നെ ആയിരിക്കണം എന്നാണ് സൂചന.

റിട്ടേൺ ഇല്ലെങ്കിൽ ഉയർന്ന ടി ഡി എസ്‌

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പുതിയ സാമ്പത്തിക വർഷം മുതൽ ഉയർന്ന ടീ ഡി എസ് നൽകണം.ആദായ നികുതി നിയമത്തിലെ 206 എ ബി വകുപ്പു പ്രകാരമാണ് ഉയർന്ന സി ഡി എസ് ഈടാക്കുക.അത് പോലെ ആദായ നികുതി റിട്ടേൺ സമർപ്പണം എളുപ്പമാക്കുന്നതിന് വ്യക്തിഗത നികുതിദായകർക്ക് ഇനി മുതൽ പ്രീ ഫിൽഡ് നികുതി ഫോമുകൾ ലഭിക്കും. റിറ്റേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം കുറക്കുകയും ഡാറ്റയുടെ കൃത്യതയും ഓട്ടോമാശനിലൂടെ ഉറപ്പാക്കുന്നതുമാണ് സംവിധാനം ഓൺലൈനിലൂടെ റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഇത് ആശ്വാസമാകും.

0 comments: