2021, മാർച്ച് 16, ചൊവ്വാഴ്ച

മേരാ റേഷൻ ആപ്പ്;ഒരു രാജ്യം ഒരു രാജ്യം ഒരു റേഷൻ പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്പ് അവതരിപ്പിച്ചു


രാജ്യത്ത് എല്ലായിടത്തും ഒരു റേഷൻ കാർഡ് ഉപയോഗിക്കാൻ കഴിയുന്ന ഒരു രാജ്യം ഒരു റേഷൻ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചു സർക്കാർ .മേരാ റേഷൻ ആപ്പ് എന്നാണ് ഇതിന്റെ പേര്.അടുത്തുള്ള റേഷൻ കടകൾ കണ്ടെതാനും ഇത് സഹായിക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഇപോൾ ലഭ്യമാണ്.കൂടുതൽ ഭാഷകൾ ഉടനെ ലഭ്യമാക്കും.നാഷണൽ ഇൻഫോമാറ്റിക് സെന്ററുമായി സഹകരിച്ചാണ് ആപ് രൂപീകരിച്ചത്.ദേശീയ ഭക്ഷ്യ രക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കൾ കുടിയേറ്റ തൊഴിലാളികൾ എഫ് പി എസ് ഡീലർമാർ മറ്റ് പ്രസക്തമായ  പങ്കാളികൾ  എന്നിവർക്കിടയിൽ ഒരു രാജ്യം ഒരു റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് രാജ്യത്തെ ഇത് പൊതുവിതരണ കേന്ദ്രത്തിൽ നിന്നും റേഷൻ ലഭ്യത ഉറപ്പാക്കാൻ കഴിയും.

2019 ആഗസ്റ്റിൽ 4 സംസ്ഥാനങ്ങളിൽ ആരംഭിച്ച ഈ പദ്ധതി വളരെ പെട്ടെന്ന് വിജയകരമായി.2020 ഡിസംബറോടെ കൂടുതൽ സംസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു.നിലവിൽ ഈ സംവിധാനം രാജ്യത്തെ 60 കോടി ജനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.പ്രതിമാസം 1.5 -1.6 കോടി ഇടപാടഅടുകഅൽ നടക്കുന്നുണ്ടെന്നാണ് സൂജന.സമീപത്തുള്ള റേഷൻ കടകൾ,റേഷൻ ധാന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ ആപ്പിൽ ലഭ്യമാകും.

0 comments: