2021, മാർച്ച് 16, ചൊവ്വാഴ്ച

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവുകൾ:

                                    

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ, മെഡിക്കൽ ഓഫീസർ എന്നിവയിലേക്ക് 89 ഒഴിവുകൾ. വിവിധ സ്ഥലങ്ങളിലായി 2 മെഡിക്കൽ ഓഫീസറുടെയും 87 അസിസ്റ്റന്റ് മാനേജർ മാരുടെയും ഒഴിവുകളാണുള്ളത്. ഇതിനാൽ വിവിധ സ്ഥലങ്ങളിൽ ആയിട്ടായിരിക്കും നിയമനം നടക്കുക

 അസിസ്റ്റന്റ് ജനറൽ മാനേജർ ( ജനറൽ അഡ്മിനിസ്ട്രേഷൻ ) :  30 ഒഴിവുകളാണ് ആകെ ഉള്ളത്. 30 വയസ്സാണ് ഇതിനുള്ള പ്രായപരിധി.

 യോഗ്യതകൾ: ബിരുദാനന്തര ബിരുദം / നിയമബിരുദം / നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ്. എ.സി.എ /എ.ഐ.സി. ഡബ്ലൂ.എ / എ.സി.എസ്. എന്നിവയിൽ കുറഞ്ഞത് 55 ശതമാനം മാർക്ക്‌ വേണം. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്‌ മതി. 

 അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ് ) :  22 ഒഴിവുകളാണ് ആകെ ഉള്ളത്.  28 വയസ്സാണ് ഇതിനുള്ള പ്രായപരിധി.

 യോഗ്യതകൾ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ്സ്‌ ഓഫ് ഇന്ത്യയിലോ ഇൻസ്റ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ്‌ ഓഫ് ഇന്ത്യയിലോ  അസോസിയേറ്റ് മെമ്പർഷിപ്പ് വേണം.

 അസിസ്റ്റന്റ് ജനറൽ മാനേജർ ( ലോ ) : ആകെ 8 ഒഴിവുകളാണുള്ളത്.33 വയസ്സാണ് ഇതിന്റെ പ്രായപരിധി.

 യോഗ്യതകൾ:  നിയമ ബിരുദമോ സിവിൽ കാര്യങ്ങളിൽ അഞ്ചുവർഷം അഭിഭാഷകനായി ജോലി ചെയ്ത പരിചയമോ വേണം.

 അസിസ്റ്റന്റ് ജനറൽ മാനേജർ ( ടെക്നിക്ക ൽ ) :  27 ഒഴിവുകളാണ് ഉള്ളത്. ഇതിനുവേണ്ട പ്രായപരിധി 28 വയസ്സാണ്.

 യോഗ്യതകൾ:  ബി.എസ്.സി അഗ്രികൾച്ചർ, ബി.ടെക്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ടെക്നോളജി, ബി.ഇ ഫുഡ് സയൻസ്, ഫുഡ് പ്രോസസിംഗ് ടെക്നോളജി, ഫുഡ് പ്രിസർവേഷൻ ടെക്നോളജി, ഫുഡ് പ്രോസസിംഗ് എൻജിനീയറിങ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, ബയോടെക്നോളജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, അഗ്രികൾച്ചറൽ ബയോടെക്നോളജി, ബയോകെമിക്കൽ എൻജിനീയറിങ്. കോഴ്സുകളിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.

 മെഡിക്കൽ ഓഫീസർ : ആകെ 2 ഒഴിവുകളാണ് ഉള്ളത്. 35 വയസ്സാണ് പ്രായപരിധി.

 യോഗ്യതകൾ :  എംബിബിഎസ് മൂന്നു വർഷത്തെ പ്രവർത്തിപരിചയം.

 അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച്‌ 31 .ഒരാൾക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. ഓൺലൈനായി എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രംലഭിക്കുക. കൂടുതൽ വിവരങ്ങൾക്കായി www. fci.gov.in എന്ന ലിങ്കിൽ സന്ദർശിക്കുക.

0 comments: