2021, മാർച്ച് 16, ചൊവ്വാഴ്ച

ആധാർ കാർഡിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് രേഖകൾ ആവശ്യമില്ലെന്ന് യു ഐ ഡി എ ഐ : നിങ്ങളുടെ ആധാർ കാർഡുമായി ഒരു ആധാർ കേന്ദ്രത്തിൽ സന്ദർശിച്ചാൽ രേഖകളൊന്നുമില്ലാതെ നിങ്ങളുടെ ആധാർ കാർഡിൽ മൊബൈൽ നമ്പർ ചേർക്കാൻ കഴിയും.യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ)അടുത്തിടെ നടത്തിയ ഒരു ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ആധാറിൽ മൊബൈൽ നമ്പർ ചേർക്കാൻ ഒരു രേഖയും വേണ്ട എന്നതാണ് ഇതിന്റെ ട്വീറ്റ്.

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്താൽ കിട്ടുന്ന നേട്ടങ്ങൾ

ഐഡന്റിറ്റി പ്രൂഫായി ഉപയോഗിക്കുന്ന യു ഐ ഡി എ ഐ നൽകിയ 12അക്ക തിരിച്ചറിയൽ നമ്പർ ആണ് ആധാർ.ഇതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നുവെച്ചാൽ സർക്കാരിന്റെ സബ്‌സിഡികൾ ഉപഭോക്താവിന് ലഭിക്കുന്നു എന്നതാണ്.നിങ്ങളുടെ മൊബൈൽ നമ്പർ യു ഐ ഡി എ ഐ യിൽ രജിസ്റ്റർ ചെയ്താൽ ആധാറിന്റെ അനുകൂല്യങ്ങളും ഓൺലൈൻ സേവനങ്ങളും ലഭ്യമാകും.ആധാർ ഡാറ്റാ ഓൺലൈൻ മോഡിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.ഇ -ആധാറിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്യാൻ ലിങ്കുചെയ്ത നിങ്ങളുടെ മൊബൈലിലേക്ക് OTP ലഭിക്കുന്നതാണ്.

ആധാർ കാർഡ് ഉടമക്ക് അവരുടെ ഫോട്ടോ,ബിയോമേട്രിക്സ്, ഇമെയിൽ ഐ ഡി പോലുള്ള വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ മൊബൈൽ നമ്പറിന് പുറമെ ഒരു രേഖയും കൂടാതെ സാധിക്കുന്നതാണ്.ഇതിനായി ഏതെങ്കിലും ആധാർ സേവ കേന്ദ്രം സന്ദർശിച് വിശദാംശങ്ങൾ ശേഖരിക്കാം.

ആധാർ സേവ കേന്ദ്രങ്ങളിൽ ലഭ്യമായ സേവനങ്ങൾ

  • പുതിയ ആധാർ എൻറോൾമെന്റ്
  • പേര് അപ്ഡേറ്റ്
  • വിലാസ അപ്ഡേറ്റ്
  • മൊബൈൽ നമ്പർ അപ്ഡേറ്റ്
  • ഇമെയിൽ ഐഡി അപ്ഡേറ്റ്
  • ജനനത്തീയതി അപ്ഡേറ്റ്
  • ലിംഗ അപ്ഡേറ്റ്

ബയോമെട്രിക് (ഫോട്ടോ +ഫിംഗർപ്രിന്ററുകൾ +ഐറിസ് അപ്ഡേറ്റ് )

നിങ്ങളുടെ എ ടി എം അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ പോലെ വളരെ സൗകര്യപ്രദവും നിങ്ങളുടെ വാലറ്റുകളിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ യു ഐ ഡി എ ഐ, പോളി വിനെയിൽ ക്ലോറൈഡ് (പി വി സി )രൂപത്തിൽ ആധാർ അവതരിപ്പിച്ചു 

0 comments: