എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു ജോലി . അത് ഗവൺമെന്റ് ജോലിയോ കേന്ദ്രസർക്കാരിനു കീഴിലുള്ള ജോലിയോ ആയാൽ സന്തോഷം.ഇതിന് മുമ്പ് മൾട്ടി ടാസ്‌കിംഗ് (നോൺ ടെക്നിക്കൽ), സ്റ്റാഫ് (എം.ടി.എസ്) തസ്തികകളിലേക്ക് 9069 പേരെയാണ് തെരഞ്ഞെടുത്തത്. ഇത്തവണയും സമാനമായ എണ്ണം ഒഴിവുകളുണ്ടെന്ന് പ്രതീക്ഷിക്കാം.പൊതു പരാതികളിലേക്കും പെൻഷൻ മന്ത്രാലയത്തിലേക്കും നിരവധിപേരെ നിയമിക്കുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഉടൻ അപേക്ഷിക്കാം .
രജിസ്ട്രേഷൻ നടപടികൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. മാർച്ച് 21 ആണ് അവസാന തീയതി. വിശദമായ വിവരങ്ങൾക്കായി എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിക്കുക.
ഒഴിവുകളുടെ വിശദമായ വിവരം ഉടൻ പുറത്തുവിടും. അപേക്ഷിക്കാനുള്ള യോഗ്യത ഇതാണ്.18 മുതൽ 25 വയസുവരെയും 18 മുതൽ 27 വയസുവരെയുമുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഉയർന്ന പ്രായപരിധിയിൻമേൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. കംപ്യൂട്ടർ അധിഷ്ഠിതമായ എഴുത്ത് പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. രണ്ടു പേപ്പറുകളായാണ് പരീക്ഷ നടക്കുക .പേപ്പർ 1,പേപ്പർ 2 എന്നിങ്ങനെ.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 21 ആണ്. മാർച്ച് 23 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാൻ ഉപയോഗിച്ച് മാർച്ച് 29 വരെ ഫീസടയ്ക്കാം. ജൂലൈ 1 മുതൽ ജൂലൈ 20 വരെയായിരിക്കും പേപ്പർ 1 കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഡിസ്ക്രീപ്റ്റീവ് പരീക്ഷ (പേപ്പർ 2) നവംബർ 21നാണ്. കൂടുതൽ വിവരങ്ങൾക്ക് എസ്.എസ്.സിയുടെ ഔദ്യോ ഗിക വെബ്സൈറ്റ് സന്ദർശിക്കുക.
0 comments: