2021, മാർച്ച് 2, ചൊവ്വാഴ്ച

വനിതകൾക്ക് ഒരു സ്റ്റാർട്ടപ് മിഷൻ, വനിതകൾക് ഇനി ബിസിനസും നിസ്സഹായം ചെയ്യാം



തിരുവനന്തപുരം: വനിതാ സംരംഭകർക്ക് സുവർണാവസരം ഒരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ; സ്‌കെയിൽ അപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.വനിതകൾക്ക് സഹായവുമായി കേരള സ്റ്റാർട്ടപ്. കേരളത്തിലെ വനിതാ സംരംഭകര്‍ക്ക് സുവര്‍ണാവസരം ഒരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വനിത സംരംഭകര്‍ക്ക് ബിസിനസ് അക്‌സിലറേഷന്‍ പ്രോഗ്രാമിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. കേരള ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെയും പ്രയാണ ലാബ്‌സിന്റെയും സഹകരണത്തോടെയാണ് വെര്‍ച്വല്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ആറ് മാസത്തേക്കാണ് വെര്‍ച്വല്‍ പ്രോഗ്രാം.

വനിതകളെ സ്വയം പ്രാപ്തരാക്കാൻ വേണ്ടി ആണ് ഇത്തരം പദ്ധതി രംഗത്ത് വന്നത്.പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് വനിത സംരംഭകര്‍ക്ക് ആവശ്യമായ ബിസിനസ് പരിശീലനങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കി ബിസിനസ് പരിധി ഉയര്‍ത്തുക എന്നതാണ്.ബിരുദധാരികളായ വനിതാസംരംഭകര്‍, ബിരുദ കോഴ്‌സ് ചെയ്യുന്നവര്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ രണ്ടുവര്‍ഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

രജിസ്‌ട്രേഷന് വേണ്ടി www.prayaana.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9742424981 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. മാര്‍ച്ച് എട്ടിനകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

0 comments: