കൊച്ചി: ഐ സി എസ് ഇ- ഐ എസ് സി ബോര്‍ഡ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. ഐ സി എസ് ഇ (പത്താം ക്ലാസ് ) പരീക്ഷ മെയ് അഞ്ച് മുതല്‍ ജൂണ്‍ ഏഴ് വരെയും ഐ.എസ്.സി (പന്ത്രണ്ട്) പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ ജൂണ്‍ 16 വരെയും നടക്കുന്നതാണ്.പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷകള്‍ നടക്കുക.
ഫെബ്രുവരി അവസാനത്തോടെ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ കോവിഡ് പശ്ചാത്തലത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലുമാണ് ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാറ്റിയതെന്ന് കൗണ്‍സില്‍ അറിയിച്ചു.
0 comments: