2021, മാർച്ച് 1, തിങ്കളാഴ്‌ച

പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവർ അറിഞ്ഞിരിക്കുക. How To Link Pan Card With Adhar -2021-March

 


ന്യുഡല്‍ഹി: ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖ എന്നു പറഞ്ഞാല്‍ ആധാര്‍ കാര്‍ഡാണെന്ന കാര്യത്തില്‍ സംശയമില്ല. ആധാര്‍ കാര്‍ഡിന് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതും. പാന്‍ കാര്‍ഡ് (Pan Card) ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യുന്ന അവസാന സമയം നാളെ മുതല്‍ ആരംഭിക്കും. അതുകൊണ്ടുതന്നെ സമയം കിട്ടും പോലെ ഈ പ്രധാന കാര്യം നിങ്ങളും നിർബന്ധമായും ചെയ്യണം.

അതിനായി നിങ്ങള്‍ക്ക് കൂടുതല്‍ സമയമില്ല. അതുകൊണ്ട് പെട്ടെന്നുതന്നെ കുറച്ച്‌ സമയമെടുത്ത് വീട്ടിലിരുന്നുകൊണ്ടുതന്നെ നിങ്ങള്‍ക്ക് ഈ പണി ചെയ്ത് തീര്‍ക്കാം.


 വീട്ടിലിരുന്നുകൊണ്ട് എങ്ങനെ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാമെന്ന് നോക്കാം.

  • ആദ്യം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
  • നിങ്ങളുടെ ആധാര്‍, പാന്‍ നമ്പർ, പേരും വിലാസവും എന്നിവയുടെ ശരിയായ വിവരങ്ങള്‍ നല്‍കുക
  • വിശദാംശങ്ങള്‍‌ ശരിയാകുമ്പോൾ ‌ നിങ്ങളുടെ ആധാര്‍‌ കാര്‍‌ഡ് പാന്‍ കാര്‍ഡുമായി ലിങ്കാകും.


പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ആണ് സമയം ഉള്ളത്.മെസേജ് വഴിയും ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്.അത് എങ്ങനെ എന്ന് അറിയാൻ ചുവടെ കാണുന്ന പ്രക്രിയ പരിശോധിക്കുക.2021 മാര്‍ച്ച്‌ 31 നകം നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കില്‍, അത് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാകും. അവസാന തീയതി കഴിഞ്ഞതിന് ശേഷം നിങ്ങളുടെ ആധാര്‍ കാര്‍ഡ് Deactivate ചെയ്യും. ഇത് മാത്രമല്ല ഇനി നിങ്ങള്‍ Deactivate ആയ കാര്‍ഡിനെ Active ആക്കാന്‍ പോകുമ്പോൾ പിഴ ഈടാക്കും. അതിനാല്‍, ആധാറില്‍ പാന്‍ ലിങ്ക് ചെയ്യാന്‍ കാലതാമസം വരുത്തരുത്.

  • വലിയ അക്ഷരത്തില്‍ UIDPN‌ ടൈപ്പ് ചെയ്‌ത് സ്‌പെയ്‌സ് കൊടുത്തത്തിന് ശേഷം നിങ്ങളുടെ ആധാര്‍‌ നമ്പറും പാന്‍‌ നമ്പറും ടൈപ്പ് ചെയ്യുക.
  • ഈ SMS 567678 അല്ലെങ്കില്‍ 56161 ലേക്ക് അയയ്ക്കുക
  • കുറച്ച്‌ സമയത്തിനുള്ളില്‍, ആധാറില്‍ പാന്‍ കാര്‍ഡ് ലിങ്കുചെയ്തുവെന്ന സന്ദേശം നിങ്ങളുടെ മൊബൈലില്‍ ലഭിക്കും.


മൊബൈല്‍ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുക

പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ലിങ്കുചെയ്യുന്നതിനു പുറമേ, മൊബൈല്‍ നമ്പർ ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യുന്നത് നിങ്ങളുടെ നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ഇനി നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ മൊബൈല്‍ നമ്പറുകൾ ഉണ്ട്. അതിൽ ഏത് മൊബൈല്‍ നമ്പർ ആണ് ആധാർ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ മറന്നുപോയെങ്കില്‍ അത് അറിയാനുള്ള മാര്‍ഗവും വളരെ എളുപ്പമാണ്.

  • ആദ്യം നിങ്ങള്‍ UIDAI വെബ്‌സൈറ്റിലേക്ക് പോകുക.
  • ഇതിനുശേഷം My Aadhar എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
  • ഇവിടെ നിങ്ങള്‍ക്ക് Aadhar Services എന്ന ഓപ്ഷന്‍ കാണാം.
  •  Services ല്‍ ക്ലിക്കുചെയ്യുക
  • ആദ്യ ഓപ്ഷന്‍ Verify an Aadhar Number എന്നായിരിക്കും.
  • അതില്‍ ക്ലിക്കുചെയ്യുമ്പോൾ പുതിയൊരു വിന്‍ഡോ തുറക്കും
  • ആധാര്‍ നമ്പർ നല്‍കി അതിന് ചുവടെ ക്യാപ്ച്ച നല്‍കുക.
  • Proceed to Verify ക്ലിക്കുചെയ്യുക
  • ഇപ്പോള്‍ നിങ്ങള്‍ക്ക് ആധാറിന്റെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും.
  • ആധാര്‍ നമ്പർ , പ്രായം, സംസ്ഥാനം, മൊബൈല്‍ നമ്പർ എന്നിങ്ങനെ നിരവധി വിശദാംശങ്ങള്‍ അതില്‍ പരിശോധിക്കും.
  • നിങ്ങളുടെ ആധാറുമായി ഒരു മൊബൈല്‍ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍, നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങള്‍ ഇവിടെ ദൃശ്യമാകും.
  • ഈ രീതിയില്‍ നിങ്ങളുടെ ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈല്‍ നമ്പർ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും

നിങ്ങളുടെ ആധാറുമായി ഒരു നമ്പറും ലിങ്കുചെയ്തിട്ടില്ലെങ്കില്‍, അവിടെ ഒന്നും എഴുതിയിട്ടുണ്ടാവില്ല.ഇതിനര്‍ത്ഥം നിങ്ങളുടെ ആധാറുമായി ഒരു നമ്പറും ബന്ധപ്പെടുത്തിയിട്ടില്ല എന്നാണ്.




0 comments: