2021, മാർച്ച് 1, തിങ്കളാഴ്‌ച

2100 രൂപക്ക് കേന്ദ്ര സർക്കാർ വക ലാപ്ടോപ്പും പ്രിന്ററും,സത്യാവസ്ഥ അറിയാം

 Central Government Laptop For Students, Laptop, Best Laptop For Students, 2021 Best Laptop,Best Lower Price Laptop For Students, Vidya shree loan laptop kerala students, Free Lap scheme Central Government scheme, Best Mobile india, 2021 Best Mobile Phone Under 10000/-,


ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ എന്തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . സോഷ്യൽ മീഡിയ ഉപയോഗം കൂടിവരുന്ന  ഈയൊരു കാലഘട്ടത്തിൽ  ഓരോ  വാർത്തയുടെയും നിജസ്ഥിതി നാം പരിശോധിക്കേണ്ടത്  നിർബന്ധമായ ഒരു കാര്യമാണ്. സ്കൂൾ  വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നു‌ എന്ന തരത്തില്‍ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന വാർത്ത വന്നത്. എസ്‌എംഎസ് അയച്ച്‌ ഇവ നേടാമെന്നാണ് സൈറ്റിന്‍റെ വാഗ്ദാനം.

അപേക്ഷിക്കുന്നയാള്‍ക്ക് 15 വയസില്‍ കുറവായിരിക്കണം‌. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം വേണം. തൊഴില്‍ രഹിതരായ, ഉത്തരവാദിത്വമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് നിര്‍ദേശിച്ചിരുന്നു.ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം നിലവിൽ വ്യക്തമാക്കുന്നത്. ബേട്ടി ബച്ചാവേ ബേട്ടി പഠാവോയുടെ യഥാര്‍ത്ഥ സൈറ്റിന്‍റെ വിവരങ്ങളും പിഐബി വിശദമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നുവെന്ന വാർത്ത തികച്ചും വ്യാജ പ്രചാരണം മാത്രമാണ് ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിച്ചു കൊണ്ട് അമളി പറ്റാതെ സൂക്ഷിക്കേണ്ടതാണ്.

0 comments: