2021, മാർച്ച് 4, വ്യാഴാഴ്‌ച

വൈദ്യുതി കുടിശ്ശിക ഉള്ളവർക്ക് സഹായ ഹസ്തവുമായി കെ. എസ്‌. ഇ. ബിതിരുവനന്തപുരം : വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക്‌ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ച്‌ കെ എസ് ഇ ബി. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കും.ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച്‌ ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തിന്മേല്‍ നടപടി നേരിടുന്നവര്‍ക്കും കുടിശ്ശിക തീര്‍പ്പാക്കാനാവില്ല. ഗാര്‍ഹിക ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്‌ഷന്‍ ഓഫീസുകളില്‍ ആണ് നൽകേണ്ടത് . വ്യാവസായിക ഉപഭോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതിഭവനിലെ റവന്യൂ സ്പെഷ്യല്‍ ഓഫീസര്‍ക്കും നല്‍കാം.0 comments: