2021, മാർച്ച് 4, വ്യാഴാഴ്‌ച

ഗവേഷണ ലോകം കുതിച്ചുയരുന്നു കെ.വി.പി.വൈ യോജനയിലൂടെ .



ഓരോ ദിവസം കടന്ന് പോകുന്നത് പുതിയ കണ്ടെത്തലുകളിലൂെടെയാണ്.നല്ലൊരു നാളെയെ വാർത്തെടുക്കാൻ ഗവേഷണ ലോകം പറന്നുയേരേണ്ടതുണ്ട്. പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾ ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം ഉപേക്ഷിക്കുന്ന ഒരു വിഭാഗം വിദ്യാർത്ഥികൾ ഉണ്ട്.അവർക്ക് മുന്നോട്ട് വരാനായി ഗവൺമെന്റ് ആരംഭിച്ച 7000 രൂപയുടെ സ്കോളർഷിപ്പ്  പദ്ധതിയാണ് കിഷോർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (KVPY).

  • 11,12 ക്ലാസ്സുകളിലെ സയൻസ് വിദ്യാർഥികൾക്കാണ് ഗവൺമെന്റ് സ്കോളർഷിപ്പ് നൽകുന്നത്.
  • ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഗവേഷണ രംഗത്ത് തുടരണെന്നുള്ളവർക്ക് നാഷണൽ ലെവൽ ആപ്റ്റിറ്റൂഡ് ടെസ്റ്റും നടത്തുന്നുണ്ട്.
  • മാസത്തിൽ 5000-7000 എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഫെലോഷിപ്പാണ് നൽകുന്നത്.
  • മെറിറ്റ് അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിലായി ഉയർന്ന തലത്തിലുള്ള പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

  1). ഓൺലൈൻ അഭിരുചി പരീക്ഷ

  2). അഭിമുഖ പരീക്ഷ

അപേക്ഷിക്കാനുള്ള യോഗ്യതകൾ:--

  • പത്താം ക്ലാസ്സിൽ സയൻസ്, മാത്തമാറ്റിക് സ് എന്നിവയിൽ 75 ശതമാനം മാർക്ക് ഉണ്ടായിരിക്കണം
  • എസ്സിസി , എസ്ടി, ഒബിസി വിഭാഗങ്ങളിെലെ വിദ്യാർത്ഥികൾ 65 ശതമാനം മാർക്ക് ഉണ്ടായിരിക്കണം

ബിരുദ ടെസ്റ്റിനുള്ള യോഗ്യതകൾ:-

  • പന്ത്രണ്ടാം(12) ക്ലാസ്സിൽ 60% മാർക്ക് ഉണ്ടായിരിക്കണം
  • എസ് സി , എസ്ടി, ഒബിസി വിഭാഗം 50% മാർക്ക് ഉണ്ടായിരിക്കണം

 KVPY പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ദേശീയ സ്കോളർഷിപ്പിനൊപ്പം ഐ ഐ എസ് സി,ഐ ഐ എസ് ഇ ആർ തുടങ്ങിയവയിൽ അഡ്മിഷൻ നേടാൻ അർഹതയുണ്ട്.


0 comments: