2021, ഏപ്രിൽ 25, ഞായറാഴ്‌ച

നിങ്ങൾ മിക്സിയും ഇൻഡക്ഷൻ കുക്കറും ഉപയോഗിക്കുന്നവർ ആണോ എങ്കിൽ ഇതാ കുറച്ചു കാര്യങ്ങൾ...




വീട്ടമ്മമാരുടെ ജോലികളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ഒന്നാണ് മിക്സി. അമ്മിയിൽ അരച്ച് പാചകം ചെയ്തിരുന്ന ഭക്ഷണങ്ങൾ ഇന്ന് മിക്സിയിൽ ആണ് അരക്കുന്നത്. ഇതുപോലെതന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ഉപകരണമാണ് ഇൻഡക്ഷൻ കുക്കർ.ഗ്യാസിന് വിലകൂടിയ സാഹചര്യം ആയതുകൊണ്ട് തന്നെ കൂടുതൽ പേരും ഇൻഡക്ഷൻ കുക്കറിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് ഉണ്ട്.

വിദ്യഛക്തി ബോർഡ് ഫേസ്ബുക്കിൽ കുറിച്ച് വിവരണം വായിക്കാം..

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കുക്കറിനെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാൾ അടി വട്ടം കുറവുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിനുശേഷം പവർ കുറയ്ക്കുക.
  • പാത്രം വെച്ചതിനു ശേഷം മാത്രം കുക്കർ ഓൺ ചെയ്യുക അതുപോലെതന്നെ കുക്കർ ഓഫ് ചെയ്തതിനുശേഷം മാത്രം പാത്രം എടുക്കുക.
  • കൂടുതൽ നേരം പാചകം ചെയ്യുന്ന കാര്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കേണ്ടതില്ല.
  • മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
  • മിക്സിയുടെ മോട്ടോറിന് വേഗം കൂടുതലായതുകൊണ്ട് തന്നെ മിക്സി അധികം നേരം പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല.
  • 2ആവശ്യത്തിന് വെള്ളം ഉപയോഗിക്കുക വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും അതുപോലെതന്നെ വെള്ളം കുറഞ്ഞാൽ മിക്സിയുടെ ലോഡ് കൂടും.
  • ധാന്യങ്ങളും മറ്റും പൊടിക്കുമ്പോൾ മിക്സിയുടെ ജാറിൽ കുത്തി നിറക്കാതെ ഇരിക്കുക. ഇത് മിക്സി ട്രിപ്പ് ആകുന്നതിനു കാരണമാകും. തുടർച്ചയായി ട്രിപ്പ് ആകുന്നതും റീസെറ്റ് ചെയ്ത് ഓൺ ചെയ്യുന്നതും മിക്സിയുടെ വൈൻഡിങ് തകരാറിലാക്കാൻ സാധ്യതയുണ്ട്.
  • ആദ്യം കുറഞ്ഞ വേഗത്തിലും പിന്നീട് അടുത്ത സ്റ്റെപ്പിലും അതിനുശേഷം കൂടുതൽ വേഗത്തിലും ആയി പ്രവർത്തിപ്പിക്കാം. അതുപോലെതന്നെ മിക്സ് ഇടയ്ക്കിടെ ഓഫ് ചെയ്യുക.

0 comments: