2021, ഏപ്രിൽ 25, ഞായറാഴ്‌ച

നിങ്ങൾ ബാങ്കിന്റെ ഡീറ്റെയിൽസ് മൊബൈലിൽ സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ പണം പോവാൻ സാധ്യതയുണ്ട്
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ, വ്യത്യസ്ത അക്കൗണ്ടുകൾക്ക് ഉള്ള പാസ്‌വേഡുകൾ, പാൻ, സി വി വി, പിൻ നമ്പറുകൾ എന്നിങ്ങനെ നിത്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഒരുപാട് നമ്പറുകൾ ഉണ്ട്. ഇവയെല്ലാം മനസ്സിൽ സൂക്ഷിക്കുക ബുദ്ധിമുട്ടാണ്.അതുകൊണ്ടുതന്നെ എല്ലാവരും ഇത് മൊബൈൽ ഫോണിൽ ആണ് സൂക്ഷിക്കുന്നത്.എന്നാൽ ബാങ്ക് ഡീറ്റെയിൽസ്കൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നത് നല്ലതല്ലെന്ന് മുന്നറിയിപ്പുമായി മുന്നോട്ടു വന്നിരിക്കുകയാണ് എസ് ബി ഐ. ഒരുപാട് ഹാക്കർമാർ ഉള്ള സാഹചര്യത്തിൽ പണം നഷ്ടപ്പെടാൻ വരെ ചാൻസ് ഉണ്ട് എന്നാണ് പറയുന്നത്.

ഇടപാടുകൾ ലളിതം ആക്കുന്നതിനു ഓൺലൈൻ ഡിജിറ്റൽ ബാങ്കിംഗ് കാരണം ആയെങ്കിലും തട്ടിപ്പുകൾ പെരുകി വന്നു.ആർബിഐ അതുപോലെ മറ്റു ധനകാര്യ സ്ഥാപനങ്ങൾ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും തട്ടിപ്പുകൾ മുന്നേറിക്കൊണ്ടിരിക്കുക തന്നെയാണ്.

ബാങ്ക് നിർണായക വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നവർ ജാഗരൂകരായിരിക്കുക. കഴിവതും ഇത്തരം വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കാതിരിക്കുക. പിൻനമ്പർ പാസ്സ്‌വേർഡ് അടക്കമുള്ള ഡെബിറ്റ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സി വി വി എന്നീ വിവരങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നവർ തട്ടിപ്പിനിരയാകുന്നത് കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ വിവരങ്ങളെല്ലാം മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുക.

0 comments: