2021, ഏപ്രിൽ 25, ഞായറാഴ്‌ച

എസ്എസ്എൽസി മൂല്യനിർണയം എല്ലാ അധ്യാപകരെ കൊണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശം




എടപ്പാൾ: എസ്എസ്എൽസി പരീക്ഷയ്ക്ക് മൂല്യനിർണ്ണയം നടത്താൻ ആളെ കിട്ടാനില്ല.അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരേയും കൊണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് എ ഇ മാർക്ക് പരീക്ഷാ ഭവൻ സെക്രട്ടറി നിർദ്ദേശം നൽകി. ചുമതലയുള്ള പ്രഥമ അധ്യാപകർ വീഴ്ചവരുത്തിയാൽ നടപടിയെടുക്കണമെന്നും നിർദ്ദേശത്തിൽ ഉണ്ട്.

ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും ഉള്ള കോവിഡ് ഭീഷണി പോലും മറികടന്നാണ് എസ്എസ്എൽസി പരീക്ഷ നടത്തിയത്. മൂല്യനിർണയത്തിന് യോഗ്യതയുള്ള എയ്ഡഡ് സർക്കാർ ഹൈസ്കൂൾ പത്താംതരം അധ്യാപകരിൽ നിന്ന് കഴിഞ്ഞ 15നാണ് അപേക്ഷ ക്ഷണിച്ചത്. ചീഫ് എക്സാമിനർ അസി. എക്സാമിനർ എന്നീ തസ്തികകളിലേക്ക് അത് ജില്ലകളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഫിസിക്സ് കെമിസ്ട്രി ബയോളജി ഇംഗ്ലീഷ് അധ്യാപകർ എല്ലാവരും അപേക്ഷ സമർപ്പിക്കണം എന്ന് ആദ്യത്തെ ഉത്തരവിൽ തന്നെ ഉണ്ടായിരുന്നു. എങ്കിലും പലരും അപേക്ഷ നൽകാത്തതിനെ തുടർന്നാണ് നടപടി കർശനമാക്കാൻ നിർദ്ദേശം.

0 comments: