2021, ഏപ്രിൽ 25, ഞായറാഴ്‌ച

കോവിഡ് വ്യാപനത്തെ സംബന്ധിച്ച് വ്യാജവാർത്ത; സംസ്ഥാനത്ത് സൈബർ പട്രോളിംഗ് തുടങ്ങി
തിരുവനന്തപുരം: കോവിഡ്‌ വ്യാപനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു.തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ അറിയിച്ചു.

ആധികാരികവും ശാസ്ത്രീയവും അല്ലാത്ത വാർത്തകൾ ഷെയർ ചെയ്യുന്നതും നിർമ്മിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി സൈബർ പെട്രോളിങ് നടത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക്  ക്രൈം എൻക്വയറി സെൽ, സൈബർ ഡോം എന്നിവയ്ക്ക് നിർദ്ദേശം നൽകി

0 comments: