2021, ഏപ്രിൽ 24, ശനിയാഴ്‌ച

ഹയർസെക്കൻഡറി പരീക്ഷ മുൻ നിശ്ചയിച്ചപ്രകാരം തന്നെ-Kerala Higher Secondary Exam Update -April 24 News
കോവിഡ് വ്യാപനത്തെ തുടർന്ന് പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഹയർസെക്കൻഡറി പരീക്ഷകളെ ബാധിക്കില്ല. പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം തന്നെ നടത്തുന്നതായിരിക്കും.

 ഹയർസെക്കൻഡറിയിൽ 4.46 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.

പ്ലസ് ടു പരീക്ഷകൾക്കായി 2004 പരീക്ഷ കേന്ദ്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ശരീരോഷ്മാവ് പരിശോധിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും ആയിരിക്കും വിദ്യാർത്ഥികളെ ഹാളിനു അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. പരീക്ഷ ഹാളിലും സാമൂഹിക അകലം ഉറപ്പുവരുത്തും. രക്ഷകർത്താക്കളെ പരീക്ഷ ഹാളിന് പുറത്ത് കൂട്ടംകൂടി നിൽക്കാൻ അനുവദിക്കുന്നതല്ല.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിൽ യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ സൗകര്യം ഏർപ്പെടുത്തുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

0 comments: