2021, ഏപ്രിൽ 24, ശനിയാഴ്‌ച

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയത്തിനുള്ള സൗകര്യം വിപുലപ്പെടുത്തണം എന്ന് കെ എ എം എ
തിരുവനന്തപുരം: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർക്ക് എത്തിച്ചേരുന്നതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് കേരള അറബിക് മുൻഷി അസോസിയേഷൻ ആവശ്യപ്പെട്ടു. ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ അപേക്ഷിക്കണമെന്ന് വ്യവസ്ഥ ദൂരെ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടാകും. കോവിട് രൂക്ഷമായിരിക്കുന്ന സാഹചര്യം ആയതുകൊണ്ടുതന്നെ അധ്യാപകരുടെ സൗകര്യം കൂടി കണക്കിലെടുത്തുകൊണ്ട് മൂല്യനിർണയ ക്യാമ്പ് തീരുമാനിക്കണമെന്നും കെ  എ എം എ നിവേദനത്തിലൂടെ പറഞ്ഞു.

0 comments: