സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.സാധാരണക്കാരുടെ ഈ സ്വപ്നം നിറവേറ്റാൻ ഒരു വലിയ സഹായമാണ് ഭവന വായ്പകൾ. നീണ്ട വായ്പാ കാലാവധിയും വലിയ തുകയും ഭവന വായ്പകളുടെ പ്രത്യേകതയാണ്.
വസ്തുവിന്റെ വിലയുടെ 75 മുതൽ 90 ശതമാനം വരെ ഭവന വായ്പയായി അനുവദിക്കാൻ ആർബിഐ വായ്പാ ധാതാക്കൾക്ക് നൽകിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം അനുവദിക്കുന്നുണ്ട്. ചെറിയൊരു അശ്രദ്ധ വലിയ ബാധ്യത യിലേക്ക് പോവാതിരിക്കാൻ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ....
ഡൗൺ പേയ്മെന്റ്
അപേക്ഷകന്റെ വായ്പ നഷ്ടസാധ്യത കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കും ബാങ്ക് അന്തിമ തീരുമാനമെടുക്കുന്നത്. ശേഷിക്കുന്ന തുക വായ്പ അപേക്ഷകൻ സ്വന്തം നിലയിൽ കണ്ടെത്തണം. 10 മുതൽ 25 ശതമാനം വരെയുള്ള ആസ്തിയുടെ വില അപേക്ഷകൻ സ്വരൂപിക്കണം. അതിനെ ഡൗൺ പെയ്മെൻറ് എന്തോ മാർജിൻ കോൺട്രിബ്യൂഷൻ എന്നോ വിളിക്കും.
ഡൗൺ പേയ്മെന്റ് തുക
ഉയർന്ന തുക ഡൗൺ പെയ്മെൻറ് നൽകിയാൽ വായ്പ ദാതാക്കളുടെ റിസ്ക് കുറയും. കൂടാതെ ഉയർന്ന ഡൗൺ പെയ്മെൻറ് നൽകിയാൽ വായ്പ ലഭിക്കാനുള്ള സാധ്യത കൂടുകയും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ കാരണമാവുകയും ചെയ്യുംഎങ്കിലും എമർജൻസി ഫണ്ട് ആയും മറ്റ് അത്യാവശ്യങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന തുക ഇതിന് ഉപയോഗിക്കേണ്ടതില്ലെന്ന് ഓർമ്മപ്പെടുത്തുന്നു.
ക്രെഡിറ്റ് സ്കോർ
അപേക്ഷകന്റെ വായ്പാ മൂല്യം വിലയിരുത്തുന്നതിനു വേണ്ടി ബാങ്കുകൾ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്കോർ. 750നു മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.അത് കൊണ്ട് തന്നെ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നവർ അവരുടെ ക്രെഡിറ്റ് സ്കോർ കൃത്യമായ ഇടവേളകളിൽ വിലയിരുത്താനും പരമാവധി ഉയർന്ന നിലയിൽ നില നിർത്താനും ശ്രമിക്കണം.
വായ്പാ താരതമ്യം
അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈൽ പരിശോധിച്ചതിനു ശേഷം ഓരോ ബാങ്കുകളും അവരുടെ മാനദണ്ഡങ്ങൾ അനുസരിച്ച് പലിശ നിരക്ക്,പ്രോസസ്സിംഗ് ചാർജുകൾ,തിരിച്ചടവു കാലാവധി,വായ്പാ തുക, എല്‍ടിവി അനുപാതം എന്നിവ നിശ്ചയിക്കും. വായ്പക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കുകൾ തമ്മിൽ താരതമ്യം ചെയ്യണം.
അനുയോജ്യമായ തിരഞ്ഞെടുപ്പ്
കുറഞ്ഞ പലിശ നിരക്ക്,ശരിയായ വായ്പാ കാലാവധി,മതിയായ വായ്പാ തുക,എന്നിവ ഉറപ്പു തരുന്ന ബാങ്കിനെ വേണം വായ്പ എടുക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടത്.
വായ്പാ തിരിച്ചടവ്
അപേക്ഷകന്റെ വായ്പ തിരച്ചടയ്ക്കാൻ ഉള്ള കഴിവ് ബാങ്കുകൾ വിലയിരുത്തും.ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 50 മുതൽ60 ശതമാനം വരെ ഇ എം ഐ അയാൾക്ക് ഉണ്ടെങ്കിൽ ബാങ്കുകൾ വായ്പ അനുവദിക്കുകയില്ല.
ഇ എം ഐ തുക
ഓൺലൈൻ ഭവന വായ്പാ ഇ എം ഐ കാൽക്കുലറ്റർ ഉപയോഗിച്ച് അപേക്ഷകന് തങ്ങളുടെ ഇ എം ഐ തുക കാണാൻ സാധിക്കും.തുക മനസ്സിലാക്കിയത് ശേഷം മാത്രം ഭവന വായ്പ്പക്ക് അപേക്ഷിക്കുന്നതിന് പിന്നീട് അടവിൽ വീഴ്ച വരാതിരിക്കാൻ സഹായിക്കും.
തിരിച്ചടവ്
വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കും.അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും.
0 comments: