2021, മേയ് 28, വെള്ളിയാഴ്‌ച

ലോക് ഡൗൺ ഒരാഴ്ച കൂടി ഇളവുകളോടെ നീട്ടിയേക്കും -May Kerala Lock Down Again Extend From May 30 Till 1 Week

                


സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. ചില ഇളവുകളോട് കൂടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തന്നെ ലോക് ഡൗൺ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സർകാർ.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിൽ  താഴെ ആവുന്നത് വരെ നിയന്ത്രണം തുടരണമെന്ന് ആണ്.അടിസ്ഥാന നിർമാണ മേഖലകളിൽ ഇളവുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

അതേ സമയം കൂടുതൽ ഇളവുകൾ നൽകി കൊണ്ട് സർക്കാറിന്റെ ഉത്തരവ് ഇറങ്ങി.മൊബൈൽ,കമ്പ്യൂട്ടർ അറ്റ കുറ്റ പണികൾ നടത്തുന്ന കടകൾ,ഗ്യാസ് സ്റ്റൗ അറ്റ കുറ്റ പണികൾ നടത്തുന്ന കടകൾ,കൃത്രിമ അവയവങ്ങൾ വിൽക്കുകയും അറ്റ കുറ്റ പണികൾ നടത്തുകയും ചെയ്യുന്ന കടകൾ, ശ്രവണ സഹായികൾ വില്ക്കുകയും അറ്റ കുറ്റ പണികൾ നടത്തുകയും ചെയ്യുന്ന കടകൾ,കണ്ണട വിൽക്കുകയും അറ്റ കുറ്റ പണികൾ നടത്തുകയും ചെയ്യുന്ന കടകൾ എന്നിവക്ക് ചൊവ്വ ശനി ദിവസങളിൽ തുറക്കാം.ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടു വരാതിരിക്കാൻ ഈ ദിവസങ്ങളിൽ ഉപയോഗിക്കാം.വുമൺ ഹൈജിൻ സാധനങ്ങൾ വില്പന നടത്തുന്ന സ്ഥലങ്ങളിൽ എത്തിക്കുന്ന വാഹനങ്ങൾക്ക് അനുമതി നൽകി.

0 comments: