2021, മേയ് 28, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭാസ വാർത്തകൾ

 


സ്കൂൾ പാഠപുസ്തക വിതരണം: സംസ്ഥാനതല ഉദ്ഘാടനം 29ന്

വരുന്ന അദ്ധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തകങ്ങങ്ങൾ 29മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം 29ന് രാവിലെ 10ന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും.ആദ്യവാല്യത്തിൽ 288 ടൈറ്റിലുകളിലായി 2.62 കോടി പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുക.

ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന് ഉള്ള ഒരുക്കങ്ങളും സ്‌കൂളുകളില്‍ തുടങ്ങി

 ഓരോ ക്ലാസിന്റെയും ചുമതലക്കാരുടെ നേതൃത്വത്തില്‍ ഗൂഗിള്‍ മീറ്റിലൂടെ പ്രവേശനോത്സവം നടത്താനാണ് ഇക്കുറി ഉദ്ദേശിക്കുന്നത്.

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി


കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തേണ്ടത് അനിവാര്യമാണ്.

CBSE 12 -ക്ലാസ് പരീക്ഷയിൽ അന്തിമ തീരുമാനം 2021 ജൂൺ 1 ന്

12 -ക്ലാസ് പരീക്ഷ 2021 സംബന്ധിച്ച്  തീരുമാനം എത്രയും വേഗം എടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ ഞായറാഴ്ച ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞു. രമേഷ് പോഖ്രിയാൽ ജൂൺ ഒന്നിന് സിബിഎസ്ഇ ക്ലാസ് 12 ബോർഡ് പരീക്ഷ തീയതികളും പരീക്ഷാ ഫോർമാറ്റും പ്രഖ്യാപിക്കും.


മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് കൊവിഡ് ഡ്യൂട്ടിയില്ല

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ക്ക് കൊവിഡ് ഡ്യൂട്ടിയില്ല.ജൂണ്‍ ഏഴിനാണ് എസ് .എസ്.എല്‍.സി/റ്റി.എച്ച്‌.എസ്.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്ബുകള്‍ ആരംഭിക്കുന്നത്. 

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, അടൂരുള്ള നോളജ് സെന്ററില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ ആറു മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് എന്‍ട്രി (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങള്‍ക്ക് 8547632016 എന്ന ഫോണ്‍ നമ്പറിലോ , ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടാം .

കാലിക്കറ്റ്‌ സര്‍വകലാശാല എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവിഭാഗം, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളജുകള്‍ എന്നിവയിലേക്കുള്ള 2021-ലെ പാര്‍ട്ട് ടൈം, ഫുള്‍ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 187 രൂപയും മറ്റുള്ളവര്‍ 555 രൂപയും ഫീസടച്ച്‌ ജൂണ്‍ 14-ന് മുമ്ബായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍, ഫോണ്‍ 0494 2407017, 2407363.

കേരള സ്റ്റേറ്റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ;മേയ് 31 വരെ അപേക്ഷിക്കാം

കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (കെ.എസ്.ഐ.ഡി.) ഡിസൈന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.പി.ജെ. അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനത്തിന്റെ രണ്ടരവര്‍ഷം കാല ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ ഐ.ടി. ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ് സ്‌റ്റൈല്‍ പ്രോഡക്‌ട് ഡിസൈന്‍, ഇന്റഗ്രേറ്റഡ് ടെക്സ്റ്റെല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍ എന്നീ സവിശേഷമേഖലകളില്‍ പ്രവേശനം നല്‍കും.ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബാച്ചിലര്‍ ബിരുദം/തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ https://ksid.ac.in/ വഴി മേയ് 31 വരെ നല്‍കാം

Bsc (H), Msc കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു

എയിംസ് നടത്താനിരുന്ന Bsc (H), Msc കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു. ജൂലായ് 14 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

സർവകലാശാലകൾ പരീക്ഷകൾക്ക് ഒരുങ്ങുന്നു

കേരള സർവകലാശാലയിലെ അവസാന വർഷ, അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാം വാരം ആരംഭിക്കും

എംജി സർവകലാശാലയിൽ ജൂൺ 15 മുതൽ പരീക്ഷ നടത്താൻ ഒരുക്കം തുടങ്ങി. 

കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാ തീയതി അടുത്തയാഴ്ച തീരുമാനിക്കും. പഠന വകുപ്പുകളിലെ പിജി പരീക്ഷയും ബിടെക് പരീക്ഷയും ഓൺലൈനായി നടത്താനും മറ്റുള്ളവ ഓഫ്‍ലൈനായി നടത്താനുമാണ് ആലോചന.

കണ്ണൂർ സർവകലാശാല ജൂൺ 15നു തന്നെ യുജി ആറാം സെമസ്റ്റർ പരീക്ഷ നടത്തും. നാലാം സെമസ്റ്റർ പിജി പരീക്ഷ, അവസന വർഷ വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ എന്നിവയും നടത്തും.

സാങ്കേതിക സർവകലാശാല എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തും ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന്‌  പരീക്ഷകളിൽ പങ്കെടുക്കാം.


0 comments: