2021, മേയ് 28, വെള്ളിയാഴ്‌ച

കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില വർദ്ധിച്ചു; N95 മാസ്കിന് നാലു രൂപ കൂടി, അരലിറ്റർ സാനിറ്റൈസറിന് 230 രൂപ

                


തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില 20% വരെ വർദ്ധിപ്പിച്ചു. കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കളുടെ വിലയാണ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ വില അനുസരിച്ച് എൻ 95 മാസ്കിന് 22 രൂപയിൽ നിന്നും 26 രൂപയായി മാറി.

സാമഗ്രികളും പുതുക്കിയ വിലയും

 • എൻ95 മാസ്ക് 22 രൂപയിൽ നിന്നും 26 രൂപ.
 • പി പി ഇ കിറ്റിന്റെ വില 273 രൂപയിൽ നിന്നും 328 രൂപ.
 • മൂന്ന് ലെയർ മാസ്കിന്റെ വില 3 രൂപയിൽ നിന്നും 5 രൂപ.
 • അര ലിറ്റർ സാനിറ്റയ്‌സർ 192 രൂപയിൽ നിന്നും 230 രൂപ,100 മില്ലിക്ക്‌ 66 രൂപ,200 മില്ലിക്ക്‌ 118 രൂപ.
 • ഫിംഗർ ടിപ് പൾസ് ഓക്സി മീറ്ററിന്റെ വില 1500 രൂപയിൽ നിന്നും 1800 രൂപ.
 • ഫെയ്സ് ഷീൽഡ് 25 രൂപ, ഏപ്രണ് 14 രൂപ.
 • സർജിക്കൽ ഗൗണിന് 65 രൂപയിൽ നിന്നും 78 രൂപ.
 • പരിശോധന ഗ്ലൗസ് 7രൂപ.
 • സ്റിറയിൽ ഗ്ലൗസ് 18 രൂപ.
 • എൻ ആർ ബി മാസ്ക് 96 രൂപ.
 • ഓക്സിജൻ മാസ്ക് 65 രൂപ.
 • ഫ്ലോ മീറ്റർ 1824 രൂപ.

0 comments: