2021, മേയ് 26, ബുധനാഴ്‌ച

കോവിഡ് പ്രതിസന്ധി; കാർഷിക വായ്പകൾക്ക് സമയം നീട്ടിനല്കി കേന്ദ്രസർക്കാർ

 


ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മൂലം കാർഷിക വായ്പയെടുത്ത കർഷകർക്ക് സർക്കാർ തിരിച്ചടവ് കാലാവധിയിൽ ഇളവ് പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനു ശേഷം കുടിശ്ശിക ആകുന്ന വായ്പകൾക്കാണ് ഇളവ് ലഭിക്കുക.ജൂൺ ഒന്നിന് ശേഷം പുതുക്കുന്നവർക്കും ഇളവ് ലഭിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം ഇളവ് ലഭിക്കും. പൊതുവായി രണ്ടു ശതമാനവും.

ആനുകൂല്യം ആർക്കെല്ലാം
 
3 ലക്ഷം രൂപ വരെ ഉളള കിസാൻ  ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് ആണ് ഇത് ബാധകമാവുക.നാല് ശതമാനം നിരക്കിൽ കാർഷിക വായ്പ ലഭ്യമാകുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർക്ക് ആശ്വാസമേകും.
മാർച്ച് 31നു മുമ്പാണ് പ്രത്യേക കാർഷിക വായ്പകൾ പുതുക്കേണ്ടത്. ഏഴ് ശതമാനമാണ് പലിശനിരക്ക്. പിഎം കിസാൻ സമ്മാൻ നിധി യിൽ അംഗമായ കർഷകർക്കാണ് പ്രത്യേക ആനുകൂല്യങ്ങളോടെ വായ്പ ലഭിക്കുക.0 comments: