2021, മേയ് 25, ചൊവ്വാഴ്ച

വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ മുൻഗണന ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യാം

  തിരുവനന്തപുരം: വിദേശത്ത് പോകുന്നവർക്ക് കൂടി വാക്സിനേഷൻ മുൻഗണന ലഭിക്കുന്നതിനുവേണ്ടി  രജിസ്ട്രേഷൻ ആരംഭിച്ചു. ജോലിക്കോ പഠന ആവശ്യങ്ങൾക്കോ വേണ്ടി വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ മുൻഗണന ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. മറ്റുള്ള രോഗികൾക്ക് മുൻഗണന നേരത്തെ ഏർപ്പെടുത്തിയിരുന്ന വെബ്സൈറ്റിൽ തന്നെയാണ് പ്രവാസികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

എങ്ങനെ രജിസ്റ്റർ ചെയ്യാം

 • ആദ്യം  കോവിൻ രജിസ്ട്രേഷൻ പോർട്ടലിൽ (www.cowin.gov.in) ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ നമ്പർ നൽകി രജിസ്റ്റർ ചെയ്യുക.
 • ഇവിടെ തിരിച്ചറിയൽ പാസ്പോർട്ട് തിരഞ്ഞെടുത്തു പാസ്പോർട്ട് നമ്പർ നൽകുക. ഇങ്ങനെ ചെയ്താൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിലും പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തി ലഭിക്കും.
 •   ശേഷം രജിസ്റ്റർ ചെയ്യുമ്പോൾ  ലഭിക്കുന്ന റഫറൻസ് ഐഡി ഉപയോഗിച്ച് മുൻഗണനക്ക് രജിസ്റ്റർ ചെയ്യുക.
 • https://covid19.Kerala.gov.in/vaccine എന്ന വെബ്സൈറ്റ് തുറക്കുക.
 • Individual request തിരഞ്ഞെടുക്കുക.
 • സ്ക്രീനിൽ തെളിയുന്ന സന്ദേശം ക്ലോസ് ചെയ്ത ശേഷം മൊബൈൽ നമ്പർ എന്റർ ചെയ്യുക.
 • ശേഷം മൊബൈലിൽ ലഭിക്കുന്ന ഓ ടി പി നമ്പർ എൻറർ ചെയ്ത് വെരിഫൈ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 • തുടർന്ന് ലഭിക്കുന്ന ഫോമിൽ ജില്ല,പേര്,ലിംഗം,ജനന വർഷം എന്നിവ നൽകുക.
 • ശേഷം യോഗ്യത വിഭാഗത്തിൽ ഗോയിങ് അബ്രോഡ് തിരഞ്ഞെടുക്കുക.
 • തുടർന്ന് ജില്ലയിൽ ലഭ്യമായ വാക്സിനേഷൻ സെന്ററുകളിൽ അടുത്തുള്ളത് തിരഞ്ഞെടുക്കാം.
 • സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് എന്ന ഭാഗത്ത് പാസ്പോർട്ടിലെ വ്യക്തിഗത വിശദാംശങ്ങൾ ഉള്ള പേജും വിസ സംബന്ധമായ വിവരങ്ങൾ ഉള്ള പേജും രണ്ട് ഫയലുകളായി അപ്ലോഡ് ചെയ്യാം.
 • അതിനുശേഷം നേരത്തെ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച 14 അക്ക റഫറൻസ് ഐഡി നൽകിയതിനു ശേഷം സബ്മിറ്റ് ചെയ്യാം.
നിങ്ങൾ നൽകിയ രേഖകൾ പരിശോധിച്ചതിനുശേഷം അപേക്ഷ അംഗീകരിക്കുന്നത് അനുസരിച്ച് നിങ്ങൾക്ക് SMS ആയി  വിവരം ലഭിക്കും. ശേഷം വാക്സിനേഷൻ തീയതിയും സമയവും സ്ഥലവും എസ് എം എസ് ആയി ലഭിക്കും. ഈ സന്ദേശം വാക്സിനേഷൻ സെന്ററിൽ കാണിക്കണം. ഒപ്പം തിരിച്ചറിയൽ രേഖയായി നൽകിയ പാസ്പോർട്ട് കാണിക്കണം.

0 comments: