2021, മേയ് 25, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


പ്ലസ് വൺ പരീക്ഷ: കരട് ഫോക്കസ് ഏരിയ ചോർന്നു; വിവാദം

പ്ലസ് വൺ പരീക്ഷയ്ക്കു മുന്നോടിയായി എസ്‌സിഇആർടി തയാറാക്കിയ കരട് ഫോക്കസ് ഏരിയ ചോർന്നു. സമൂഹമാധ്യമങ്ങൾ വഴി ഇതു വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ ഇത് വകുപ്പ് അംഗീകരിച്ച രേഖയല്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനമായ ശേഷമേ ഫോക്കസ് ഏരിയയ്ക്ക് പ്രസക്തിയുള്ളൂവെന്നും ഡയറക്ടർ കെ.ജീവൻ ബാബു പറഞ്ഞു.

സാങ്കേതിക സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയി

സാങ്കേതിക സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയി നടത്തും.പരീക്ഷ ജൂൺ 22 മുതൽ 30 . വിശദമായ മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും 

സി.ബി.എസ്.ഇ.  പ്ലസ്ടു് പരീക്ഷ; ജൂലായ് 15-നും ഓഗസ്റ്റ് 26-നുമിടയില്‍ നടത്താമെന്ന് നിര്‍ദേശം

ജൂലായ് 15-നും ഓഗസ്റ്റ് 26-നുമിടയില്‍ ഏതാനും വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തി സെപ്റ്റംബറില്‍ ഫലം പ്രസിദ്ധീകരിക്കാമെന്ന നിര്‍ദേശം സി.ബി.എസ്.ഇ. മുന്നോട്ടുവെച്ചിട്ടുണ്ട്. ജൂലായ് 15 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ആദ്യഘട്ടത്തിലും ഓഗസ്റ്റ് എട്ടുമുതല്‍ 26 വരെ രണ്ടാംഘട്ടത്തിലും പരീക്ഷകള്‍ നടത്താം എന്നാണ് സി.ബി.എസ്.ഇ. യുടെ നിർദ്ദേശം 

 ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അധ്യാപകര്‍ ഒരുങ്ങുന്നു

ജൂൺ ഒന്നിന് അധ്യയനവർഷം തുടങ്ങും. ആദ്യത്തെ 20 ദിവസം പാഠഭാഗങ്ങളിലേക്ക് കടക്കില്ല.കുട്ടികളെ പഠനത്തിലേക്ക് നയിക്കാനുള്ള മുന്നൊരുക്ക ക്ലാസുകളാകും ഈ സമയത്ത് ഉണ്ടാവുക.മുൻവർഷം ഓൺലൈൻ പഠനം വിക്ടേഴ്സ് ചാനലിനെ മാത്രം ആശ്രയിച്ച് നടന്നതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ നീക്കം.വിക്ടേഴ്സ് ക്ലാസുകൾ  ഉപയോഗിച്ച്  അധ്യാപകർക്ക് സ്വന്തം പാഠഭാഗങ്ങൾ തയ്യാറാക്കി  ഓൺലൈൻ ക്ലാസ്സിലൂടെ കുട്ടികളെ പഠിപ്പിക്കാം 

ഐഐഎസ്ടിയില്‍ പിജി പ്രവേശനം ; ജൂണ്‍ 16 വരെ അപേക്ഷിക്കാം

കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴില്‍ തിരുവനന്തപുരം വലിയമലയില്‍ കല്‍പിത സര്‍വകലാശാലയായി പ്രവര്‍ത്തിക്കുന്ന ഐഐഎസ്‌ടിയില്‍ പോസ്റ്റ് ഗ്രാജുറ്റ് പ്രവേശനത്തിന് ജൂണ്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഫോണ്‍: 0471-256 8477; ഇ-മെയില്‍: admissions@iist.ac.in; വെബ്: www.iist.ac.in.

വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്കാല പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥയെ സംബന്ധിച്ച്‌ എസ്.സി.ഇ.ആര്‍.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് സമര്‍പ്പിച്ചു.







0 comments: