2021, മേയ് 28, വെള്ളിയാഴ്‌ച

വനിതകൾക്ക് ലഘു സംരംഭങ്ങൾ തുടങ്ങാൻ 50,000 രൂപ വരെ ഉടനടി ലോൺ

 


വനിതകൾക്ക് ലഘു സംരംഭങ്ങൾ തുടങ്ങാൻ 50,000 രൂപ വരെ ഉടനടി ലോൺ

വനിതകൾക്ക് സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്!കേരളത്തിലെ തന്നെ പല സർക്കാർ ഏജൻസികളും ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വയം തൊഴിൽ വായ്‌പാ പദ്ധതികൾ സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് വലിയൊരു അനുഗ്രം തന്നെയാണെന്ന് പറയാം. അങ്ങനെയൊരു പദ്ധതിയെ കുറിച്ചാണ് താഴെപറയുന്നത്.

ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്കും IDFC First Bank ) വനിതകൾക്കായി  നൽകുന്ന ഈ ബിസിനസ് ലോൺ സഖി ശക്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ ലോൺ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആകും. ഇന്ത്യയിലെ വനിതകൾക്കായാണ് ലോൺ നൽകുന്നത്, വളരെ ലളിതമായ ഡോക്യുമെൻേറഷൻ നടപടികളോടെയാണ് ഈ ലോൺ ലഭിക്കുമെന്നതാണ് ഇതിന്റെ പോസിറ്റീവ് പോയിന്റ് .

എങ്ങനെ വായ്പയ്ക്ക് അപേക്ഷിക്കും?

ഈ ലോണിനായി ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക് ശാഖകൾ സന്ദര്‍ശിക്കാം അല്ലെങ്കിൽ  ഫീൽഡ് ഓഫീസര്‍മാര്‍ മുഖേനയോ വായ്പയ്ക്ക് അപേക്ഷ നൽകാം. താരതമ്യേന എളുപ്പത്തിൽ ലഭിക്കുന്ന ഈ വായ്പ ലഭ്യമാകും. അപേക്ഷിക്കുന്നതിനായി  അടിസ്ഥാന തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്. വളരെ ലളിതമായ അപേക്ഷാ പ്രക്രിയകളാണ് ഇതിനുള്ളത്.

23,000 രൂപ മുതൽ 50,000 രൂപ വരെ അപേക്ഷകൻെറ യോഗ്യത അനുസരിചാണ് സഖി ശക്തി വായ്പ ലഭിക്കുന്നതു .15,000 രൂപ മുതൽ 40,000 രൂപ വരെയുള്ള വായ്പകൾക്ക് ഒരു വര്‍ഷം മുതൽ രണ്ടു വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. ആഴ്ച തോറുമോ മാസത്തിൽ രണ്ടു തവണയോ ലോൺ തുക തിരിച്ചടയ്ക്കാം.

വായ്പ തുക 25000 രൂപയിൽ കൂടുതലാണെങ്കിൽ  ലോൺ ഡോക്യുമെൻേറഷൻ എൻറോൾമെൻറ് ചാര്‍ജുകൾ ഉൾപ്പെടെ ഒരു ശതമാനം ഫീസ് ഈടാക്കും. അടിസ്ഥാന തിരിച്ചറിയൽ രേഖകൾ ഉള്ള വനിതകൾക്ക് പ്രത്യേക പ്രായപരിധി കൂടാതെ ലോൺ ലഭിക്കും. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നൽകാം. .

IDFC official Website

https://www.idfcfirstbank.com/support/ബ്രാഞ്ചെസ്


0 comments: