2021, മേയ് 27, വ്യാഴാഴ്‌ച

കൂടുതൽ ഇളവുകൾ; കണ്ണട, മൊബൈൽ, കമ്പ്യൂട്ടർ റിപ്പയറിങ് ഷോപ്പുകൾ എന്നിവയ്ക്ക് ആഴ്ചയിൽ രണ്ടുദിവസം തുറക്കാം

  


തിരുവനന്തപുരം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

ഇളവുകൾ നൽകിയ സ്ഥാപനങ്ങൾ

കണ്ണട,നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവർ,കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവർ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്നവർ, മൊബൈൽ കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവർ എന്നീ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ടുദിവസം തുറക്കാം.

മുഖ്യ മന്ത്രി അറിയിച്ച മറ്റു കാര്യങ്ങൾ


  • കോവിഡ്‌ ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റ തവണ ആയി നൽകും. 18 വയസ്സ് വരെ മാസം തോറും 1000 രൂപ നൽകും. അതുവരെയുള്ള വിദ്യാഭ്യാസ ചെലവുകളും സർക്കാർ ഏറ്റെടുക്കും.
  • പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഇവിടെ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
  • പ്ലസ് വൺ പരീക്ഷ ഓഗസ്റ്റ് ഓണാവധിക്ക് നടത്തും.
  • എസ്എസ്എൽസി ഹയർസെക്കൻഡറി വൊക്കേഷണൽ മൂല്യനിർണയത്തിനുള്ള അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും.
  • ഓൺലൈൻ അഡ്വൈസിന്റെ വേഗത വർദ്ധിപ്പിക്കാൻ പി എസ് സി യോട് ആവശ്യപ്പെട്ടു.
  • ബ്ലാക്ക് ഫംഗസിനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തും.
  •  കാലവർഷ ഘട്ടത്തിൽ ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
  • കോവിഡ്‌ മാനദണ്ഡം പാലിച്ച് ക്രഷറുകൾക്കു പ്രവർത്തിക്കാം.
  • ഓക്‌സി മീറ്റർ സ്വന്തമായി തയ്യാറാകുമെന്ന് കെൽട്രോൺ അറിയിച്ചിട്ടുണ്ട്. ഇത് പ്രോത്സാഹിപ്പിക്കും.
  • സ്ത്രീകൾക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കൾ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കും.

1 അഭിപ്രായം: