2021, മേയ് 27, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭാസ വാർത്തകൾ

 


പ്ലസ് വൺ  പരീക്ഷ  ഓഗസ്റ്റിൽ 

പ്ലസ് വൺ പരീക്ഷ ഓഗസ്റ്റിൽ ഓണാവധിയോടടുത്തു നടത്തുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് ജൂണ്‍ 19 ന് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 79 ക്യാമ്പുകളിലായി 26447 അദ്ധ്യാപകരേയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 8 ക്യാമ്പുകളിലായി 3031 അദ്ധ്യാപകരേയുമാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിട്ടുള്ളത്.

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് ജൂണ്‍ ഒന്നു മുതല്‍

 കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 1 മുതല്‍ 10 വരെ ക്ലാസുകളിലെ ഡിജിറ്റല്‍ പഠനം ജൂണ്‍ ഒന്നിനു തുടങ്ങും.സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു തിരുവനന്തപുരത്തു നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അദ്ധ്യാപകരുടെ സാന്നിധ്യത്തില്‍ പ്രവേശനോത്സവം നടത്തും.

സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും

കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15നു സര്‍വകലാശാലാ പരീക്ഷകള്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.നേരിട്ടുള്ള ഓഫ്ലൈന്‍ പരീക്ഷ തന്നെയാകും അഭികാമ്യമെന്ന അഭിപ്രായമാണു പൊതുവേ ഉയര്‍ന്നത്. അതേസമയം, സാങ്കേതിക സര്‍വകലാശാലയില്‍ (കെടിയു) അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരള എന്‍ട്രന്‍സ് ജൂലൈ 24ന്

ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ (കീം) ജൂലൈ 24 ന്.രാവിലെ 10 മുതല്‍ 12.30 വരെ ഫിസിക്‌സ് - കെമിസ്ട്രിയും ഉച്ചയ്ക്കു ശേഷം 2.30 മുതല്‍ 5 വരെ മാത്സും നടത്തും. എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ ഒന്നിനു സ്വീകരിച്ചു തുടങ്ങും. വിശദ വിജ്ഞാപനം പിന്നീട്.

Bsc (H), Msc കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു

ജൂലായ് 14 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നുവെന്നാണ് എയിംസിന്റെ ഔദ്യോഗിക കുറിപ്പില്‍ വൃക്തമാക്കുന്നത്. പുതുക്കിയ തിയതി ഉടന്‍ അറിയിക്കുമെന്നും അറിയിപ്പില്‍ പറയുന്നു







0 comments: