P.S.C..പരീക്ഷഹാളിൽ ക്ലോക്ക് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
പരീക്ഷ ഹാളിൽസമയം അറിയുന്നതിനായി വാച്ച് അനുവദിക്കാത്തതു കൊണ്ട് പകരം സംവിധാനം അനുവദിക്കണമെന്നുള്ള ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഈ ഉത്തരവിട്ടത്.ഈ നടപടി വേഗത്തിൽ സ്വീകരിച്ച ശേഷം ആറാഴ്ചക്കകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് P.S.C. ചെയര്മാനോട് നിർദ്ദേശം നൽകി.സമയം അറിയാനായി ഓരോ അരമണിക്കൂറിലും ബെൽ അടിക്കുന്നെണ്ടെന്നു P.S.C.സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല പരീക്ഷ സൂപ്രണ്ട് സമയം പരീക്ഷാര്ഥികളെ അറിയിക്കാറുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മണിമുഴങ്ങുന്നതു പരീക്ഷാർത്ഥികൾ ശ്രദ്ധിക്കാറില്ലെന്നും പലപ്പോഴും സമയം നിരീക്ഷകർ അറിയിക്കാറില്ലെന്നും പരാതിക്കാരൻ പറയുന്നു.
എന്നാൽ P.S.Cപരീക്ഷ സുതാര്യമായും കുറ്റമറ്റതായും നടിപ്പിലാക്കാൻ നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ P.S.C ക്കു അധികാരമുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി.സമയം ക്രമീകരിച്ചു പരീക്ഷ എഴുതുന്നത് പരീക്ഷർത്ഥികളെ സംബന്ധിച്ചു വളരെ പ്രാധാന്യം അർഹിക്കുന്നതിനാൽ ഇതിനോടൊപ്പം പരീക്ഷർത്ഥികൾക്കു സമയം അറിയാനുള്ള മാർഗം എന്ന നിലയിൽ ഹാളിൽ ഒരു ക്ലോക്ക് സ്ഥാപിച്ചാൽ പ്രയോജനപരമായിരിക്കും എന്ന് കമ്മിഷൻ വ്യക്തമാക്കി.
0 comments: