2021, മേയ് 12, ബുധനാഴ്‌ച

രാജ്യാന്തര ഉച്ചക്കോടിയിൽ പങ്കെടുക്കാൻ അവസരം ;വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്

                                    വിമൺ ഇൻ ടെക് ഇന്റർനാഷണൽ (women in tech international )സംഘടിപ്പിക്കുന്ന രാജ്യാന്തര ഉച്ചക്കോടിയിൽ പങ്കെടുക്കാൻ ഏഷ്യ പസിഫിക് രാജ്യങ്ങളിൽ നിന്നുള്ള 210 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്.ജൂൺ 22മുതൽ 24 വരെ നടക്കുന്ന വിർച്വൽ ഉച്ചക്കോടിയിൽ അർഹരായവർക്ക് സൗജന്യമായി പങ്കെടുക്കാം.ഒരാൾക്ക് ലഭിക്കുന്ന സ്കോളർഷിപ് 250ഡോളറാണ്. ഏകദേശം 18,500 രൂപ.ഇന്റൽ, ആക്സഞ്ചർ, അഡോബി,മഹീന്ദ്ര ഗ്രൂപ്പ്‌ ഉൾപ്പടെയുള്ള കമ്പനികളുടെ തലപ്പത്തുള്ളവർ ഉച്ചക്കോടിയിൽ പങ്കെടുക്കുമെന്ന് വിമൺ ഇൻ ടെക് ഇന്റർനാഷണൽ ഇന്ത്യ വൈസ് പ്രസിഡന്റ് ആര്യ മുരളി പറഞ്ഞു.

ആർക്കൊക്കെ അപേക്ഷിക്കാം :

സയൻസ്, എഞ്ചിനീയറിങ് അല്ലെങ്കിൽ മറ്റു സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന ബിരുദ ബിരുദാനന്തര പി എച് ഡി വിദ്യാർത്ഥികൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി :

രജിസ്ട്രേഷൻ രണ്ട് ഘട്ടമായാണ് ഉണ്ടാവുക.ആദ്യ ഘട്ടത്തിൽ അടിസ്ഥാന വിവരങ്ങൾ നൽകി അപേക്ഷിക്കുക.അതിൽ തിരഞ്ഞെടുക്കുന്നവർ രണ്ടാം ഘട്ട ചോദ്യങ്ങളുടെ ഉത്തരം ഉപന്യാസ രൂപത്തിൽ നൽകണം.

അപേക്ഷിക്കേണ്ട അവസാന തീയ്യതി :

മെയ് 23 വരെ അപേക്ഷിക്കാം.മെയ് 31ന് അന്തിമ ഫലം പ്രഖ്യാപിക്കും.

വെബ്സൈറ്റ് : Click Here0 comments: