2021, മേയ് 11, ചൊവ്വാഴ്ച

ചെറിയ പെരുന്നാൾ ദിവസം ഗവണ്മെന്റ് അനുവദിച്ച ഇളവുകൾ ,പൊതു ജനങ്ങൾ ശ്രദ്ധിക്കുക -Eid ul Fitur Clebration May 13 Kerala People,Covid Protocol -2021

Eid-Ul-Fitur-Celebration-May-Latest-Update-From-Kerala-Government



 
തിരുവനന്തപുരം: ഒരു മാസത്തെ വ്രതശുദ്ധി ക്ക് ശേഷം വിശ്വാസികൾക്ക് നാളെ ചെറിയ പെരുന്നാൾ.ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് മെയ് 13 ആയിരിക്കും ചെറിയ പെരുന്നാൾ എന്ന് വിവിധ ഖാസിമാർ അറിയിച്ചു.കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഇത്തവണ നിസ്കാരം വീട്ടിൽ വെച്ച് നിർവഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം ഉണ്ടാകില്ല. ആഘോഷങ്ങളിൽ കോവിഡ്‌ മാനദണ്ഡം പാലിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.പെരുന്നാൾ നമസ്കാരത്തിനു മുമ്പ് ഫിത്തർ സക്കാത്ത് നൽകുന്നത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിൽ ആക്കണമെന്നും ഖാസിമാർ ആഹ്വാനം ചെയ്തിട്ടുണ്ട്.

പെരുന്നാൾ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് കുടുംബങ്ങളെ സന്ദർശിക്കുന്നത്.ലോക് ഡൗൺ നില നിൽക്കുന്നതിനാൽ ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ഖാസിമാർ അറിയിച്ചു. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും ഖാസിമാർ പറഞ്ഞു.

അതുപോലെതന്നെ ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ചെറിയ ഇളവ് നൽകിയിട്ടുണ്ട്. മാംസ ശാലകൾക്ക് ബുധനാഴ്ച രാത്രി 10 മണി വരെ പ്രവർത്തിക്കാം.മാമറ്റു കടകൾക്കു ഇളവുകൾ ഇല്ല 

പൊതു ജനങ്ങൾ ശ്രദ്ധിക്കുക ,മെയ് 13 വ്യാഴാഴ്ച കർശനമായ പരിശോധനയും ,കർശനമായ നടപടിയും ഉണ്ടാകുമെന്ന് ഗവണ്മെന്റ് അറിയിച്ചു,അത്യാവശ്യത്തിനു വേണ്ടി മാത്രം പുറത്തു പോവുക ,പോകുമ്പോൾ സത്യവാങ് മൂല ,പാസ് കയ്യിൽ കരുതുക 

0 comments: