റേഷൻ കാർഡ് ഉടമകൾക്കായുള്ള മണ്ണെണ്ണ വിതരണം ആരംഭിച്ചിട്ടുണ്ട്. ബ്രൗൺ കാർഡ് ഒഴികെ ഉള്ള കാർഡുകാർക്ക് ആണ് നിലവിലെ വിതരണം. ഇനി മുതലുള്ള മണ്ണെണ്ണ വിതരണം മൂന്നു മാസത്തിലൊരിക്കൽ (ത്രൈമാസം) ആയി നിജപ്പെടുത്തിയിട്ടുണ്ട്.
NPI (ബ്രൗൺ) ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള വൈദ്യുതീകരിക്കപ്പെടാത്തതായ വീടുകളിലെ റേഷൻ കാർഡുകൾക്ക് മൂന്നു മാസത്തിലൊരിക്കൽ 8 ലിറ്റർ മണ്ണെണ്ണ ലഭിക്കും. 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസ കാലയളവിലേക്കുള്ള 8 ലിറ്റർ മണ്ണെണ്ണയിൽ നാല് ലിറ്റർ മെയ് മാസത്തിലും ബാക്കി 4 ലിറ്റർ ജൂൺ മാസത്തിലുമായി ലഭിക്കും.
മഞ്ഞ, പിങ്ക് വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ റേഷൻ കാർഡുകൾക്ക് മൂന്നു മാസത്തിലൊരിക്കൽ ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. നീല, വെള്ള വിഭാഗത്തിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ റേഷൻ കാർഡിന് മൂന്നുമാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും.
2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണം 12.05.2021 മുതൽ 30.06.2021 വരെ നടക്കും.
മണ്ണെണ്ണയുടെ വില ലിറ്ററിന് 41/- രൂപയായിരിക്കും.
0 comments: