ബിരുദധാരികളായ വനിതകൾക്ക് വിദേശത്ത് പ്രമുഖസർവകലാശാലകളിൽ സ്കോളർഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം.
യു.എസ്.എ., യു.കെ., യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ തിരഞ്ഞെടുത്ത വിഷയങ്ങളിലെ പഠനത്തിന് ആവശ്യമായ ട്യൂഷൻ ഫീസ്, സ്കോളർഷിപ്പായി അനുവദിക്കുന്നത് ലേഡി മെഹർ ഭായ് ഡി ടാറ്റാ എജ്യുക്കേഷൻ ട്രസ്റ്റ് ആണ് . മൂന്ന് മുതൽ ആറുലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കാം.
സ്കോളർഷിപ് അനുവദിക്കുന്ന പഠന മേഖലകൾ
സോഷ്യോളജി, സൈക്കോളജി, ലോ (വനിതകൾ, കുട്ടികൾ എന്നിവരുടെ പ്രശ്നങ്ങൾ), എജ്യുക്കേഷൻ, എജ്യുക്കേഷൻ ആൻഡ് വെൽഫെയർ ഓഫ് ചിൽഡ്രൺ വിത്ത് സ്പെഷ്യൽ നീഡ്സ്, ജൻഡർ സ്റ്റഡീസ്, ചൈൽഡ് ഹെൽത്ത് - ഡെവലപ്മെന്റ് ആൻഡ് ന്യുട്രീഷൻ, ഹെൽത്ത് പോളിസി ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ- മെന്റൽ ഹെൽത്ത്, പബ്ലിക് ഹെൽത്ത്, നീഡ്സ് ഓഫ് അഡോളസന്റ്സ്, കമ്യൂണിക്കേഷൻ ഫോർ ഡെവലപ്മെന്റ്, റിസർച്ച് ആൻഡ് സ്റ്റഡി ഓഫ് സോഷ്യൽ നോംസ് ഇൻ കമ്യൂണിറ്റീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് തുടങ്ങിയ പഠനമേഖല യിലെ വിദ്യർത്ഥികൾക്കാണ് സ്കോളർഷിപ് അനുവദിക്കുന്നത്.
യോഗ്യതകൾ
- അപേക്ഷാർഥി പ്രമുഖ സർവകലാശാലയിൽനിന്ന് ബിരുദമെടുത്ത വനിതയായിരിക്കണം.
- നല്ല അക്കാദമിക് മികവ് പ്രകടിപ്പിച്ചിരിക്കണം.
- യു.എസ്.എ., യു.കെ., യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ഒന്നിൽ 2021-22 ലേക്ക്, സൂചിപ്പിച്ച മേഖലകളിലൊന്നിൽ ഉന്നതപഠനത്തിന് അപേക്ഷിച്ചിരിക്കണം/അഡ്മിഷൻ ഓഫർ ലഭിച്ചിരിക്കണം.
- കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.
അപേക്ഷിക്കുന്ന വിധം
- അപേക്ഷ സ്കോളർഷിപ്പ് അപേക്ഷ നൽകാൻ igpedulmdtet@tatatrust.org എന്ന ഇ-മെയിലിലേക്കു നിശ്ചിത വിവരങ്ങൾ നൽകി മെയിൽ അയക്കണം.
- പഠിക്കാനുദ്ദേശിക്കുന്ന പ്രോഗ്രാം, അപേക്ഷ നൽകിയ സർവകലാശാലകൾ (മുൻഗണനാ ക്രമത്തിൽ), അഡ്മിഷൻ ഓഫർ ലഭിച്ചെങ്കിൽ ഓഫർ കത്തിന്റെ പകർപ്പ്, ഓരോ സ്ഥാപനത്തിനും/കോഴ...കോഴ്സിനും ബാധകമായ കോഴ്സ് ഫീസ്, വിഭവ സമാഹരണ സ്രോതസ്സുകൾ (ഒരു പേജിൽ), അപേക്ഷാർഥിയുടെ നിലവിലെ പ്രൊഫൈൽ (ബയോഡേറ്റ) എന്നീ വിവരങ്ങൾ നൽകണം
- തുടർന്ന് ഇ-മെയിൽ വഴി ആവശ്യമായ രേഖകൾ നൽകണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ജൂൺ മധ്യത്തോടെ ...അറിയിപ്പ് ലഭിക്കും.
0 comments: