2021, മേയ് 14, വെള്ളിയാഴ്‌ച

മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ ഡ്രൈവിംഗ് ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗത്തും പെയ്യുന്നത് .   വീണ്ടും മഴ പെയ്യുമെന്നും മുന്നറിയിപ്പുകളുമുണ്ട്.മഴക്കാലമാകുന്നതോടെ മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡില് വണ്ടിയോടിക്കുമ്പോള്  അപകടങ്ങളും പതിവാണ്.ലോക്ക് ഡൌണിലാണ് സംസ്ഥാനം. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും ഉണ്ട്. മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ 

  •  പരമാവധി ഇരു കൈകളും ഉപയോഗിച്ച് മഴക്കാലത്തു ഡ്രൈവിംഗ് ചെയ്യാൻ ശ്രദ്ധിക്കുക.
  •  റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടാൻ  വാഹനങ്ങളുടെ വേഗത കുറച്ച്‌  ഓടിക്കുക.
  • മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചു ഡ്രൈവിംഗ് ചെയ്യുക.
  • വളവുകളി‍ല്‍ ഡ്രൈവിംഗ് ചെയ്യുമ്പോൾ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക...
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക.
  • ഡ്രൈവിംഗ് ചെയുമ്പോൾ  വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക...
  • മാസത്തിലൊരിക്കലെങ്കിലും  ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവപരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക.
  •  ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിച്ചു സുരക്ഷിതത്വം ഉറപ്പാക്കുക.
  • വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാൻ ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കുക.
  • അപകടങ്ങളൊഴിവാക്കാനുള്ള ഏറ്റവും വലിയ മാര്‍ഗം നനഞ്ഞ റോഡുകളില്‍ ഡ്രൈവിംഗ് ചെയ്യുമ്പോൾ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ്.

0 comments: