തിരുവനന്തപുരം: 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ.വാക്സിനു വേണ്ടി തിരക്ക് കൂട്ടേണ്ടതില്ല എന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവി ഷീൽഡ് ആദ്യ ഡോസ് എടുത്തതിനുശേഷം 84 ദിവസത്തിനു ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ എന്നും കോ വാക്സിൻ ആദ്യ ഡോസ് എടുത്തതിനുശേഷം നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ആണിത്.
വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും മാസ്ക് ധരിക്കണം. വീടും പരിസരവും ശുചിയാക്കുന്നതിനു പതിനാറാം തീയതി ഡ്രൈഡേ ആചരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽപേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം. ആശുപത്രികളിൽ കൂടുതലായി കിടക്കകൾ സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാക്‌സിൻ രെജിസ്ട്രേഷൻ എങ്ങനെ
- 18 നും 44 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരുടെ രെജിസ്ട്രേഷൻ കവിൻ വെബ്‌സൈറ്റിൽ നേരത്തെ ആരംഭിച്ചിരിക്കുന്നു നേരത്തെ ആരംഭിച്ചിരുന്നു .രജിസ്റ്റർ ചെയ്യാത്തവർ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക
- അതിനു ശേഷം മുൻഗണന ലഭികുന്നാത്തിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക
- മൊബൈൽ നമ്പർ നൽകുക ശേഷം otp ലഭിക്കും
- OTP നൽകുമ്പോൾ വിവരണങ്ങൾ നൽകേണ്ട പേജ് ഓപ്പൺ ആകും
- ജില്ലാ ,പേര് ,ലിംഗം ,ജനന വര്ഷം ,ഏറ്റവും അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രം ,കവിനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച റെഫെറൻസ് ഐഡി നൽകുക
- ഇതിന്റെ കൂടെ അനുബന്ധ രോഗങ്ങൾ ഉണ്ടങ്കിൽ അത് വ്യക്തമാകുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുത് ( അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗ സംബന്ധമായ സർട്ടിഫിക്കറ്റ് മാതൃകയും ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്
- ശേഷം SUBMIT കൊടുക്കുക
നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ചതിനു ശേഷം അർഹരായവരെ വാക്‌സിൻ ലഭ്യതയും ,മുൻഗണയും അനുസരിച്ചു തിയ്യതി,സമയം ,വാക്‌സിനേഷൻ കേന്ദ്രം എന്നിവ വെക്തമായി നിങ്ങളുടെ മൊബൈൽ ഫോണിൽ മെസ്സേജ് ആയിട്ട് വരും
അതനുസരിച് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അപ്പോയ്ന്റ്മെന്റ് SMS ,ആധാർ കാർഡോ ,മറ്റു തിരിച്ചറിയൽ രേഖ കയ്യിൽ കരുതുക
0 comments: