2021, മേയ് 27, വ്യാഴാഴ്‌ച

ഇയർ ഫോണിന്റെ അമിതോപയോഗം കേൾവിശക്തി നഷ്ടപ്പെടുത്തുമോ?

  


ഇന്ന് മിക്കവരും ഇയർഫോൺ ഉപയോഗിക്കുന്നവരാണ്.പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതിനും പൊതുസ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കുന്നതിനും എല്ലാം ഇയർഫോൺ വളരെ സഹായകരമാണ്. എന്നാൽ ഇയർഫോണിൻറെ അമിത ഉപയോഗം നിങ്ങളുടെ കേൾവി ശക്തിയെ സാരമായി ബാധിച്ചേക്കാം.നിങ്ങൾ കേൾക്കുന്ന ശബ്ദത്തിന്റെ കാഠിന്യം ചിലപ്പോൾ നിങ്ങളുടെ കേൾവിശക്തി തന്നെ കുറച്ചേക്കാം.

അണു ബാധ

വളരെക്കാലം ഒരു ഇയർഫോൺ തന്നെ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം.നിങ്ങൾ മറ്റൊരാളുമായി ഇയർഫോൺ പങ്കിടുമ്പോൾ അതിനുശേഷം സാനിറ്റൈസർ ഉപയോഗിച്ച് ഇയർഫോൺ വൃത്തിയാക്കുക.

ബധിര പ്രശ്നം

ഇയർ ഫോൺ പതിവായി ഉപയോഗിച്ചാൽ ശ്രവണ ശേഷി 40 മുതൽ 50 ഡെസിബൽ വരെ കുറയ്ക്കുന്നു. ചെവി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങുന്നു. ഇതും ബധിരതക്ക് കാരണമാകും. എന്നാ ഇയർ ഫോണുകളിലും ഉയർന്ന ഡെസിബൽ തരംഗങ്ങൾ ഉണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് കേൾവിശക്തി തന്നെ നഷ്ടപ്പെടുത്തും.

മാനസിക പ്രശ്നം

അമിതമായ ശബ്ദം കേൾക്കുന്നത് മാനസികമായ പ്രശ്നങ്ങളും അർബുദം, ഹൃദ്രോഗം എന്നിവയും ഉണ്ടാക്കുന്നു.

തലച്ചോറിനെ ബാധിക്കുന്നു 

ഇയർ ഫോണിൻറെ അമിത ഉപയോഗം തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു.

ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഇയർ ഫോണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

1 അഭിപ്രായം: