രാജ്യത്തെ വാക്സിനേഷൻ നടപടികൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപാടുപേർ വാക്സിനു വേണ്ടി കാത്തിരിക്കുകയാണ്. വാക്സിൻ ലഭിച്ചാൽ അത് ഒരു അതിയായ സന്തോഷം തന്നെയാണ്. അതുകൊണ്ടുതന്നെ വാക്സിൻ ലഭിച്ച സന്തോഷം എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്.ചിലർ ഈ സന്തോഷ വിവരം പങ്കുവെക്കുന്നതിനോടൊപ്പം വാക്സിൻ സർട്ടിഫിക്കറ്റ് ഫോട്ടോ കൂടി പ്രചരിപ്പിക്കാറുണ്ട്. പക്ഷേ അതിനു പിന്നിൽ ഒരു വലിയ പണി കിട്ടാൻ സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരമൊരു മുന്നറിയിപ്പ് പൗരന്മാർക്ക് നൽകിയിരിക്കുന്നത്. പൗരന്മാരുടെ പേര് മറ്റു പല വ്യക്തിവിവരങ്ങൾ എന്നിങ്ങനെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ ഈ സർട്ടിഫിക്കറ്റിൽ ഉണ്ട്.ഇത് പ്രചരിപ്പിക്കുക വഴി സൈബർ തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുകയാണ് നിങ്ങൾ ചെയ്യുന്നതെന്ന് ട്വിറ്റർ ഹാൻഡിൽ ആയ സൈബർ ടോസ്റ്റ് ഒരു ട്വീറ്റിലൂടെ വിശദീകരിച്ചു.
വാക്സിൻ എടുത്ത ആളുടെ പേര് ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ വാക്സിൻ എടുത്ത സ്ഥലം സമയം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ഉണ്ട്. ഈ വിവരങ്ങൾ പലതരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഉപകാരപ്പെടും.അത് കൊണ്ട് തന്നെ ഇവയുടെ ഉപയോഗം സൂക്ഷിച്ചു വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
വിദേശ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങളിലേക്കും പോകുമ്പോൾ ഭാവിയിൽ ഈ സർട്ടിഫിക്കറ്റ് ആവശയമായി വരും.അത് കൊണ്ട് തന്നെ ഇത് കൃത്യം ആയി സൂക്ഷിക്കണം.വാക്സിനേഷൻ പൂർതീകരിച്ചവർക്ക് കൊവിൻ പോർട്ടലിൽ നിന്നോ ആരോഗ്യ സേതു ആപ്പിൽ നിന്നോ നിങ്ങളുടെ അക്കൗണ്ടുകൾ തുറന്നു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
0 comments: