2021, മേയ് 26, ബുധനാഴ്‌ച

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ വാർത്തകൾ

 


എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴുമുതല്‍; ഹയര്‍ സെക്കന്‍ഡറി ജൂണ്‍ ഒന്നിന് ആരംഭിക്കും

ഇക്കൊല്ലത്തെ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂണ്‍ 7മുതല്‍ 25 വരെയാണ് എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം നടക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19 വരെയും നടത്തും.

മൂല്യനിര്‍ണയത്തിന് ചുമതലപ്പെടുത്തുന്ന അധ്യാപകരെ വാക് സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുൻപ് പൂര്‍ത്തീകരിക്കുമെന്നും വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു .

സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ സമയം കുറയ്ക്കാന്‍ സാധ്യത.

 മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള .പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. പരീക്ഷാസമയം ചുരുക്കണമെന്ന്  മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ അന്തിമ നിലപാട് സ്വീകരിക്കുക. മിക്കവാറും ജൂലൈ അവസാനം പരീക്ഷ നടത്താനാണ് സാധ്യത.

സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവവും ക്ലാസുകളും ഓൺലൈനിൽ

സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കും. സ്കൂളുകളിലും കോളജുകളിലും ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടക്കുക. പ്രവേശനോത്സവവും ഓൺലൈനായി തന്നെയാണ് നടത്തുക.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവിൽ ജൂൺ ഒന്നിന് തുറക്കുക. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  പിന്നീട് വ്യക്തത വരുത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്.

കീം 2021: പ്രവേശന പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

2021-ലെ കേരള എഞ്ചിനിയറിങ്/ ഫാർമസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24 നാണ് പരീക്ഷ. ജൂലൈ 24 ന് രാവിലെ 10 മണിമുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.
കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക.പരീക്ഷ സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കോവിഡ് വ്യാപനം ഒഴിവാക്കാൻ ഒരു സെന്ററില്‍ പരമാവധി 300 പേരെ മാത്രമേ അനുവദിക്കൂ.അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയും താലൂക്കും തെരഞ്ഞെടുക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഏറ്റവും അടുത്തുള്ള പരീക്ഷാ കേന്ദ്രം ഇതുവഴി തെരഞ്ഞെടുക്കാനാകും.
പരീക്ഷാത്തീയതിക്ക് പുറമേ എഞ്ചിനീയറിങ്/ ആർക്കിടെക്ചർ/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാക്കൾ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം, ഫോൺ: 0471-2328184, 8547326805. ഇ-മെയിൽ: gbs.tvpm@gmail.com, വെബ്‌സൈറ്റ്: www.gsvt.in.

സാങ്കേതിക സർവകലാശാല പരീക്ഷകൾ ജൂൺ 15 മുതൽ 


കോവിഡ് ലോക്കഡൗണിനു ശേഷം ജൂൺ 15 മുതൽ സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താമെന്നു തീരുമാനം .

പ്ലസ് വൺ വിദ്യാർഥികൾക്ക് ആശ്വാസവാർത്ത

ഒരു ദിവസംപോലും സ്‌കൂളിലെത്താതെ പരീക്ഷയെഴുതേണ്ടിവരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. ഒരു പരിശീലനവും ലഭിക്കാതെ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് അവരുടെ ചോദ്യം. പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം.വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ തങ്ങള്‍ക്ക് ഒരു പ്രാധാന്യവും ലഭിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലസ്ടു, എസ്.എസ്.എല്‍.സി.പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായിരുന്നു അതില്‍ മുന്‍ഗണന. അതുകൊണ്ട് തങ്ങള്‍ക്ക് വേണ്ടത്ര ക്ലാസുകള്‍ ലഭിച്ചിട്ടില്ല എന്നും അവർ പറയുന്നു .ഇതിനിടയിലാണ് പ്ലസ് വൺ പരീക്ഷ നടത്താൻ പോകുന്ന വിവരം അറിയുന്നത് ..ഇത്  വിദ്യാർത്ഥികളുടെ ഇടയിൽ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ് .പ്ലസ് വൺ പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്തുന്നതു   മാറ്റിവെക്കുക എന്ന ഉദ്ദേശത്തോടെ ലോക സഭ എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ വിദ്യാഭ്യാസ മന്ത്രി പി. ശിവൻകുട്ടിക്കു അപേക്ഷ നൽകി  .അതിന്റെ വിശദമായ  രേഖ താഴെക്കൊടുക്കുന്നു


0 comments: