2021, മേയ് 5, ബുധനാഴ്‌ച

കോവിഡ്‌ രൂക്ഷ സാഹചര്യത്തിൽ ആവശ്യസാധനങ്ങൾക്ക് വേണ്ടി പുറത്തു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

                                     kerala,lock,down,when,you,are,going,to,out,door,5,thoughts,must,care


 കോവിഡ്‌ മഹാമാരി നമ്മുടെ രാജ്യത്തു അതി വ്യാപകമായി കൊണ്ടിരിക്കുകയാണ്.കേരളത്തിലും കൊവിഡ്‌ കേസുകൾ വർദ്ധിച്ചുകണ്ടിരിക്കുകയാണ്. ആവശ്യസാധനങ്ങൾക്ക് വേണ്ടി കടകളിലേക്ക് പോവാതിരിക്കാൻ നമുക്ക് പറ്റില്ല.
തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായ ഡോക്ടർ ഡാനിഷ് സലീം കോവിഡ് കാലത്ത് കടകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നു അവ ഏതെല്ലാം ആണ് എന്ന് നോക്കാം.

  • ഷോപ്പിങ്ങിന് പോകുന്നതിനു മുമ്പ് തന്നെ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. കൃത്യമായ ലിസ്റ്റ് കയ്യിലുണ്ടെങ്കിൽ ഒരുപാട് നേരം കടകളിൽ ചെലവഴിക്കേണ്ടി വരില്ല.
  • ഓൺലൈനായി വാങ്ങാൻ കഴിയുന്നവ ഓൺലൈനായി തന്നെ വാങ്ങുക.  ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ സാധിക്കും.
  • കടകളിൽ പോകുമ്പോൾ നിർബന്ധമായും ഗ്ലൗസ് ധരിക്കുക. ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.
  • തിരക്ക് കുറഞ്ഞ സമയം കണ്ടെത്തി ലിസ്റ്റുമായി പോവുക. പോവുമ്പോൾ രണ്ടുമാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കുക.
  • വീട്ടിലെത്തിയ ശേഷം കൈകൾ അണുവിമുക്തമാക്കുക. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞ് കൈകൾ അണുവിമുക്തമാക്കിയ ശേഷം കഴിക്കുക.
  • വീട്ടിൽ നിന്നും ഒരാൾ മാത്രം കടയിൽ പോകാൻ ആയി ശ്രദ്ധിക്കുക.
  • ഏതു കടയിൽ പോവുകയാണെങ്കിലും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക.
  • പണമിടപാടിന് മുമ്പും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉടൻതന്നെ വ്യക്തി ശുചിത്വം ഉറപ്പു വരുത്തുക.

0 comments: