2021, മേയ് 5, ബുധനാഴ്‌ച

കേരളത്തിലെ MLA മാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നിങ്ങൾ അറിഞ്ഞാൽ ശെരിക്കും ഞെട്ടും ,70000 രൂപ ശമ്പളത്തിനു പുറമെ എം.എൽ .എ.മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

 



70000 രൂപ ശമ്പളത്തിനു പുറമെ എം.എൽ .എ.മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 

തിരുവനന്തപുരം; എം.അൽ.എ.മാർക്ക് മാസം തോറും 70000  രൂപ ശമ്പളം ലഭിക്കുന്നുണ്ട്.ഇത് കൂടാതെ ഇവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിലേക്കു നമുക്കൊന്ന് കണ്ണോടിക്കാം .

  • നിയോജകമണ്ഡലം അലവൻസ് -25000 രൂപ 
  • പ്രതിമാസ സ്ഥിര ബത്ത -2000 രൂപ 
  • ടെലിഫോൺ അലവൻസ്_ 11000 രൂപ
  • ഇൻഫർമേഷൻ അലവൻസ് -4000 രൂപ
  • സംച്വറി അലവൻസ് (സന്ദർശകരെ സൽക്കരിക്കുന്നതിനുള്ള തുക)-8000 രൂപ 
  •   ഏറ്റവും കുറഞ്ഞ പ്രതിമാസ യാത്രാപ്പടി -20000 രൂപ 

ഇതൊക്കെ നേരിട്ടുള്ള കണക്കുകളാണ്.ഇവയൊക്കെ കൂടാതെ എണ്ണി പറയാൻ  സാധിക്കുന്ന ധാരാളം ആനുകൂല്യങ്ങൾ ഇവർക്കുണ്ട് .

ഗതാഗത ആനുകൂല്യങ്ങൾ

ഇവർ യാത്ര ചെയ്യുന്നതു റോഡ് മാർഗം കൂടിയാണെങ്കിൽ ഒരു കിലോ മീറ്ററിന് 10 രൂപ റോഡ് മൈലേജ് തുക ലഭിക്കും.കേരളത്തിന് പുറത്തേക്കു ട്രെയിൻ മാർഗം കൂടിയാണ് പോകുന്നതെങ്കിൽ ഫസ്റ്റ് എ സി സെക്കന്റ് ക്ലാസ് സൗകര്യം ലഭിക്കും.ഇതു കൂടാതെ യാത്രയിൽ ഭാര്യയെയോ ഭർത്താ വിനെയോ കൂട്ടാം .പ്രതിവർഷം മൂന്ന് ലക്ഷം രൂപയുടെ ഇന്ധന കൂപ്പണുകളും ലഭിക്കും. .ആജീവനാന്തം കെ.എസ് .ആർ .ടി.യിൽ യാത്ര ചെയ്യാം .

ചികിത്സ ആനുകൂല്യങ്ങൾ

ഇനി ചികിത്സയുടെ കാര്യം പറയുകയായെങ്കിൽ  ചികിത്സ സൗജന്യമാണ്‌.20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഇവർക്കുണ്ട്.

വായ്പ ആനുകൂല്യങ്ങൾ

വായ്പകളുടെ കാര്യം എടുത്താൽ 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പയും കുറഞ്ഞ പലിശനിരക്കിൽ 20 ലക്ഷം രൂപ വരെയുള്ള ഭാവന നിർമാണ വായ്പ അഡ്വാൻസും ലഭിക്കും.പുസ്തകം വാങ്ങാൻ പ്രതിവർഷം 15000 രൂപയാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്.

പെൻഷൻ 

അഞ്ചുവർഷം എം.എൽ .എ.പദവി തികച്ചവർക്കു 20000 രൂപ പ്രതിമാസം ലഭിക്കും.4 വര്ഷമാണെങ്കിൽ 16000 രൂപയാണ് പെൻഷൻ.മൂന്ന് വര്ഷം എം.എൽ.എ.ആയിരുന്നവർക്കു 12000 രൂപയും രണ്ടു  കുറവോ ഉള്ളവർക്ക് പ്രതിമാസം 8000 രൂപയും ലഭിക്കും.

അഞ്ചുവർഷത്തിൽ കൂടുതൽ എം.എൽ.എ.   സ്ഥാനം ഉണ്ടായിരുന്നവർക്കു അഞ്ചുവര്ഷത്തേക്കാളും എത്രവർഷം കൂടുന്നുവോ  അതിനനുസരിച്ചു 1000 രൂപ അധിക പെൻഷൻ കിട്ടും.ഇത്  50000 വരെ  ആകാം .

അധിക  ആനുകൂല്യങ്ങൾ

ഇവർക്ക് പ്രതിവർഷം 75000 രൂപയുടെ റയിൽവേ ഇന്ധന  കൂപ്പണും ലഭിക്കും.70 വയസ്സ് കഴിഞ്ഞവർക്ക് 3000 രൂപയും 80 വയസു കഴിഞ്ഞവർക്ക് 3500 രൂപയും അധിക പെൻഷൻ ലഭിക്കും. 


0 comments: