ന്യൂഡൽഹി: മെയ് 24 മുതൽ 28 വരെ നടത്താൻ തീരുമാനിച്ചിരുന്ന ജെ ഇ ഇ യുടെ
മെയിൻ സെക്ഷൻ പരീക്ഷ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു.നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
'നിലവിലെ കോവിഡ് സാഹചര്യം നോക്കിയും വിദ്യാർത്ഥികളുടെ സുരക്ഷയെ കരുതിയും ജെ ഇ ഇ മെയിൻ-മെയ് 2021 മാറ്റിയിരിക്കുന്നു. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ എൻ ടി എ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം'എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്‌രിയാൽ ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കൊണ്ട് തന്നെ ഏപ്രിൽ നടത്താനിരുന്ന ജെ ഇ ഇ ഏപ്രിൽ മെയിൻ സെക്ഷൻ പരീക്ഷയും മാറ്റി വെച്ചിരുന്നു.ജനുവരിയിലെയും ഫെബ്രുവരിയിലെയും പരീക്ഷകൾ ആറുലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതി.ഈ വർഷം മുതലാണ് ജെ ഇ ഇ മെയിൻ പരീക്ഷ 4 തവണയായി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
0 comments: