2021, മേയ് 5, ബുധനാഴ്‌ച

whatsapp ഉപയോഗിക്കുകന്നവർക് സന്തോഷ വാർത്ത .വോയിസ് മെസ്സേജ് അയക്കാൻ പുതിയ സംവിധാനം



 ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റൻറ് ആപ്പ് ആയ വാട്സ്ആപ്പിലെ മെസ്സേജ് അയക്കുവാനുള്ള സൗകര്യം നമുക്കെല്ലാം വളരെയധികം ഉപകാരപ്രദമാണ്. ചിലപ്പോഴെങ്കിലും വോയിസ് സന്ദേശം റെക്കോർഡ് ചെയ്തതിനുശേഷം അയക്കുന്നതിന് മുമ്പേ ഒന്നുകൂടെ പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നാറില്ലേ..?!! എന്നാൽ., പലപ്പോഴും അതൊരു പരാജയമായി തീരാറേയുള്ളൂ.

റെക്കോർഡ് ചെയ്തതിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചാൽ ഡിലീറ്റ് ചെയ്യുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലാത്ത ഈ സാഹചര്യത്തിൽ വളരെയധികം ഉപകാരപ്രദമായ ഒരു പുതിയ സംവിധാനവുമായാണ് വാട്സപ്പ് ഒരുങ്ങിയിരിക്കുന്നത്. റെക്കോർഡ് ചെയ്ത വോയിസ് മെസ്സേജ്,അയക്കുന്നതിനു മുമ്പ് തന്നെ അയക്കുന്നയാൾക്ക് കേൾക്കാം. അതിനുള്ള പ്ലേ ബാക്ക് സംവിധാനം ഒരുക്കുകയാണ് വാട്സ്ആപ്പ്. ഇതിൻ്റെ ചില ടെക്സ്റ്റ്കൾ ചില ഉപഭോക്താക്കൾക്ക്  ലഭിച്ചുവെന്ന് വാട്സ്ആപ്പ് ബീറ്റാ ഇൻഫോ ഇതിനിടെ റിപ്പോർട്ട് ചെയ്തു. അധികം വൈകാതെ തന്നെ ഐ.ഒ.എസ്, ആൻഡ്രോയ്ഡ് എന്നിവയ്ക്കായുള്ള വാട്സാപ്പിലെ ഭാവി അപ്ഡേറ്റിൽ ഇത് പുറത്തിറക്കാൻ പദ്ധതിയിടുന്നു.

1 അഭിപ്രായം: