2021, മേയ് 19, ബുധനാഴ്‌ച

ബി എ ഇംഗ്ലീഷ് കഴിഞ്ഞ് ഇനി എന്ത് ?? സാദ്ധ്യതകൾ തിരിച്ചറിയാം-What Is After BA English-Job Possibilities -2021

 



ഇംഗ്ലീഷ് ബിരുദ പഠനത്തിനുശേഷം വിവിധ മാനവിക വിഷയങ്ങളിൽ പ്രവേശനം നേടാൻ കഴിയുന്നതാണ്. ബിഎ ഇംഗ്ലീഷ് ബിരുദ പഠനത്തിനുശേഷം ഇനി എന്ത് എന്ന് ആകുലത പെടുന്നവർക്ക് ശേഷം ചേരാവുന്ന കോഴ്സുകൾ ഏതെല്ലാം എന്ന് നോക്കാം :

  • ബിരുദ പഠനത്തിനുശേഷം ഉപരി പഠനത്തിനു വേണ്ടി ഡൽഹി ജെഎൻയു, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, ഡൽഹി യൂണിവേഴ്സിറ്റി, ഹൈദരാബാദ് ഇഫ്ലൂ എന്നിവടങ്ങളിൽ മികച്ച കോഴ്സുകൾ ലഭ്യമാണ്.
  •  സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്കർ, ഹിസ്റ്ററി, പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് എന്നിങ്ങനെ വിവിധ മാനവിക വിഷയങ്ങളിലും പ്രവേശനം നേടാം. അദ്ധ്യാപകജോലി ലക്ഷ്യമിട്ട് ബി എഡ് പഠിക്കാം.
  •  എം ബി എ, എൽ എൽ ബി, വിഷ്വൽ കമ്മ്യൂണിക്കേഷൻ, എം എച് ആർ എം, ടൂറിസം, ഡിസൈൻ, അഡ്വർടൈസിംഗ്, തീയറ്റർ സ്റ്റഡീസ് എന്നിവയിലും സാധ്യതകളുണ്ട്.
  •  ബിരുദ പഠനത്തിനുശേഷം അതേ വിഷയത്തിന് പുറമേ ക്രിയേറ്റീവ് റൈറ്റിംഗ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജേണലിസം, ട്രാൻസിലേഷൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിലും ഉപരിപഠനം നടത്താം.




0 comments: