2021, ജൂൺ 6, ഞായറാഴ്‌ച

കേരളത്തിൽ ലോക്ക് ഡൗൺ ജൂൺ 15 വരെ നീട്ടിയേക്കും, സാധ്യതകൾ നോകാം

 


ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10 ശതമാനത്തിൽ താഴെ ആവാത്തതിനാൽ കേരളത്തിൽ ലോക്ഡൗൺ നീട്ടാൻ സാധ്യത.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്നലെയും 14.89% ആണ്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ ആയാൽ മാത്രമേ ലോക് ഡൗൺ പൂർണമായും പിൻവലിക്കാൻ സാധിക്കൂ.കൂടുതൽ ഇളവ് നൽകി കൊണ്ട് ജൂൺ 15 വരെ ലോക് ഡൗൺ നീട്ടിയേക്കും.ജൂൺ 15 ആവുമ്പോഴേക്കും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ ആവും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ ഒന്നു മുതൽ 5 വരെയുള്ള തുടർച്ചയായ ദിവസങ്ങളിൽ 15 ശതമാനത്തിന് അടുത്താണ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് വീണ്ടും 200 നു മുകളിൽ മരണനിരക്ക് കടക്കുകയും ചെയ്തു. ടി പി ആർ കുറക്കാനുള്ള തീവ്ര പരിശ്രമത്തിൽ  ആണ് സർക്കാർ. അഞ്ചു ദിവസത്തെ അധിക നിയന്ത്രണം ഇതിൻറെ ഭാഗമായാണ്.

നമുക്കറിയാം നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിൽ ജൂൺ 14 വരെ നീട്ടിയിരുന്നു,കേരളത്തിലെയും സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ ജൂൺ 9 ന് ശേഷവും ലോക്ക് ഡൗൺ തുടർന്നേക്കും.വരും ദിവസങ്ങളിൽ നമുക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതാണ്. 

0 comments: