2021, ജൂൺ 6, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


പ്ലസ് ടു ക്ലാസുകൾ തിങ്കൾ  മുതൽ; കൈറ്റ് വിക്ടേഴ്‌സ് ആപ്പിൽ ഇനി ഫസ്റ്റ്‌ബെൽ 2.0 ഉം

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും.  തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും. പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെ 08.30 മുതൽ 10.00 മണി വരെയും വൈകുന്നേരം 05.00 മുതൽ 06.00 മണി വരെയുമായാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. 


എസ്.എസ്.എൽ.സി/ടി.എച്ച്.എൽ.സി കേന്ദ്രീകൃത മൂല്യനിർണ്ണയം ഏഴ് മുതൽ

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി. 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ജൂൺ ഏഴ് മുതൽ ആരംഭിക്കും. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു

മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമ

ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എം.എസ്.ഇ.) ബിസിനസ് സ്‌കൂള്‍, ഫൈനാന്‍സ് (ഫൈനാന്‍ഷ്യല്‍ എന്‍ജിനിയറിങ്), റിസര്‍ച്ച് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ് എന്നീ സ്‌പെഷ്യലൈസേഷനുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ജൂൺ 15 മുതൽ പരീക്ഷ: കേരള സർവകലാശാലയുടെ തീരുമാനത്തിനെതിരെ ശശി തരൂർ

കേരള സർവകലാശാല ആറാം സെമസ്റ്റർ പരീക്ഷ ജൂൺ 15 മുതൽ ഓഫ്ലൈനായി നടത്താനിരിക്കുന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഓഫ്ലൈനായി പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്നും ഒഴിവാക്കാനാവാത്ത പരീക്ഷയല്ലെങ്കിൽ ഓൺലൈനായി പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും ശശി തരൂർ  ആവശ്യപ്പെട്ടു


ടെക്‌നിക്കൽ ഹൈസ്‌കൂൾ 8-ാംക്ലാസ് പ്രവേശന പരീക്ഷ

ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേയ്ക്ക് 22/06/2021 തീയതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 8-ാംക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച 14 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ മാത്രമാണ് ഇപ്രകാരം പ്രവേശന പരീക്ഷ നടത്തുന്നത്.0 comments: