2021, ജൂൺ 17, വ്യാഴാഴ്‌ച

അടുത്തമാസം 20നകം പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ

  


അടുത്തമാസം 20നകം പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് അറിയിച്ചു.

 സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന  കേന്ദ്രസര്‍ക്കാറിന്റെ പന്ത്രണ്ടാം ക്ലാസ് വിദ്യർത്ഥികളുടെ മാർക്കിന്റെ നിര്ണയത്തിനുള്ള  ഫോര്‍മുലക്കു പിന്നാലെയാണ് കൂടുതല്‍ വ്യക്തത വരുത്താന്‍ സിബിഎസ്‌ഇ മുന്നോട്ടുവന്നത്. പത്താംക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 20നകവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകവും പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് അറിയിച്ചു.

പുതിയ ഫോര്‍മുലയനുസരിച്ച്‌ തയ്യാറാക്കുന്ന ഫലത്തില്‍ തൃപ്തരാവാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. നേരിട്ട് പരീക്ഷ എഴുതാനുള്ള അവസരമാണ് നല്‍കുക. എന്നാല്‍ മുന്‍പ് ഇത്തരത്തില്‍ പരീക്ഷ എഴുതാന്‍ സന്നദ്ധത അറിയിച്ച വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നും സന്യാം ഭരദ്വാജ് പറഞ്ഞു. പരീക്ഷ എഴുതാന്‍ എത്ര വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ഉണ്ട് എന്ന് അറിയാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 30ഃ30ഃ40 അനുപാതത്തില്‍ മൂല്യനിര്‍ണയം നടത്താമെന്ന നിര്‍ദേശമാണ് സിബിഎസ്‌ഇ കോടതിയെ അറിയിച്ചത്.

0 comments: