2021, ജൂൺ 16, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ്ടു, വി എച്ച്‌ എസ് ഇ പ്രാക്ടിക്കല്‍ പരീക്ഷ 22 ന് തന്നെ, മാറ്റമില്ല; സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി

പ്ലസ്ടു, വി എച്ച്‌ എസ് ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ‘വിദ്യാമൃതം’ പദ്ധതിയുമായി നടൻ മമ്മുട്ടി

 ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക് സഹായവുമായി നടൻ മമ്മൂട്ടി. കുട്ടികൾക്ക് സ്മാർട്ട്ഫോണും കമ്പ്യൂട്ടറും ടിവിയും അടക്കമുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിനായി മമ്മൂട്ടി ‘വിദ്യാമൃതം’ പദ്ധതി അവതരിപ്പിച്ചു.ഇത് ഒരു ചലഞ്ച് ആണ്. സൗകര്യം ഇല്ലെന്ന കാരണത്താൽ നിർധന വിദ്യാർഥികളുടെ ഓൺലൈൻ പഠനം വഴിമുട്ടരുതെന്ന ലക്ഷ്യവുമായാണ് മമ്മൂട്ടി പുതിയ ആശയം മുന്നോട്ട് വയ്ക്കുന്നത്. “വിദ്യാമൃതം’ പദ്ധതി ഫേസ്ബുക് പേജിലൂടെയാണ്യാണ് മമ്മൂട്ടി പ്രഖ്യാപിച്ചത്

ജിപ്മറില്‍ ഗവേഷണം; അവസാന തീയതി ജൂണ്‍ 18

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (ജിപ്മര്‍) ജൂലായ് സെഷനിലെ പിഎച്ച്‌.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോകെമിസ്ട്രി, ക്ലിനിക്കല്‍ ഫാര്‍മക്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഡെര്‍മറ്റോളജി, നിയോനാറ്റോളജി, ഫിസിയോളജി, പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വകുപ്പുകളിലായി 16 ഒഴിവുകളാണുള്ളത്. ജെ.ആര്‍.എഫ്./എസ്.ആര്‍.എഫ്. ഉള്ളവര്‍ക്ക് അപേക്ഷിക്കാം.


ഇഗ്നോ പ്രവേശനം ; അവസാന തീയതി ജൂലായ് 15

ജൂലായില്‍ ആരംഭിക്കുന്ന ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ). https://ignouiop.samarth.edu.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി

മാറ്റിവച്ച ജെഡിസി പരീക്ഷകൾ ജൂൺ 24 മുതൽ

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യയന വർഷത്തെ ജെഡിസി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാർത്ഥികൾ മാസ്‌ക്കു ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക.

മഹാത്മാഗാന്ധി സർവകലാശാല 

സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2021-22 അക്കാദമിക വർഷ കോച്ചിങ് പ്രോഗ്രാമിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇന്റർവ്യൂവിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

നാലാം സെമസ്റ്റർ എം. ബി. എ. (2014 അഡ്മിഷൻ മുതൽ – റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.06.2021മുതൽ 24.06.2021 വരെ പിഴയില്ലാതെയും 26.06.2021 വരെ പിഴയോടു കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 02.07.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം. 

0 comments: